3.       സംസ്ഥാന വരുമാന വിഭാഗം

            സംസ്ഥാന വരുമാന വിഭാഗത്തിൽ സംസ്ഥാനത്തെ വിവിധ മേഖലകളിലെ സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുകയും അവ ക്രോഡീകരിച്ച് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും വാർഷിക മൊത്ത വരുമാന കണക്കുകളും അറ്റവരുമാന കണക്കുകളും തനതുവിലയിലും അടിസ്ഥാന വർഷവിലയിലും കേന്ദ്രസർക്കാരിന്റെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് നിർണ്ണയിക്കുകയാണ് ചെയ്ത് വരുന്നത്. സംസ്ഥാന സർക്കാരിന്റെയും വിവിധ പൊതുമേഖല സ്ഥാപനങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വാർഷിക ബഡ്ജറ്റ് തരംതിരിച്ച് എക്കണോമിക് കം പർപ്പസ് ക്ലാസിഫിക്കേഷൻ നടത്തി വിശകലനം ചെയ്യുന്നു. ഓരോ വർഷവും സംസ്ഥാനത്തിനുള്ളിൽ നടക്കുന്ന സാമ്പത്തിക സ്ഥിതിവിവര കണക്കുകൾ നിശ്ചിത സമയത്തിനുള്ളിൽ ആവർത്തനമുണ്ടാകാതെയാണ് സംസ്ഥാന വരുമാനം നിർണ്ണയിക്കുന്നത്. കാർഷിക വിളകൾ, മൃഗസമ്പത്ത്, മത്സ്യ സമ്പത്ത്, വനസമ്പത്ത്, രജിസ്റ്റർ ചെയ്തതും ചെയ്യാത്തതുമായ വ്യവസായങ്ങൾ, നിർമ്മാണ മേഖല, റോഡ്, ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കച്ചവടം, ഗതാഗതം എന്നീ വിവിധ മേഖലകളിലെ ഉൽപാദനം, വരവ്, ചെലവ്, സേവനം എന്നിവ ഏകീകരിച്ച് സംസ്ഥാന വരുമാനം കണക്കാക്കുന്നു.

Copyright 2017 Official website of Department of Economics & Statistics, Govt. of Kerala, Design & Developed by KELTRON