3.            സ്റ്റേറ്റ് അക്കാദമി ഓൺ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷൻ (സാസാ)

സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ കേന്ദ്രാവിഷ്കൃത പദ്ധതിയായ കെ.എൽ.എസ്.എസ്.എസ്.പി യുടെ ഭാഗമായി ഒരു പഠന ഗവേഷണ പരിശീലന സ്ഥാപനം എന്ന നിലയിലാണ്  സ്റ്റേറ്റ്  അക്കാദമി ഓൺ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷൻ (സാസാ) രൂപീകരിച്ചിരിക്കുന്നത്. ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടായ സാസാ ഗവേഷണ വിദ്യാർത്ഥികൾക്കും വകുപ്പിലെ ജീവനക്കാർക്കും ഇന്റൻസീവ് ടെയിനിംഗ്  ഉൾപ്പെടെ സ്റ്റാറ്റിസ്റ്റിക്സ്  ആന്റ് ഇക്കണോമിക് തിയറിയിലും ഡാറ്റാ പ്രോസസിംഗിലും അനുബന്ധ മേഖലകളിലുമുളള അറിവ് വർദ്ധിപ്പിക്കുക വഴി ഒഫീഷ്യൽ സ്റ്റാറ്റിസ്റ്റിക്സിന്റെ നിലവാരം വർദ്ധിപ്പിക്കുന്നതിനും ഈ മേഖലകളിൽ വിവിധ സർവ്വകലാശാലകളുമായി ചേർന്ന് ഗവേഷണം ഉൾപ്പെടെയുള്ള പ‌ഠനം നടത്തുന്നതിനുമാണ് വിഭാവനം ചെയ്തിട്ടുള്ളത്.

        തിരുവനന്തപുരം ജില്ലയിലെ കൈമനത്തുളള ഗുലാത്തി ഇൻസ്റ്റിറ്റുട്ട് ഓഫ് ഫൈനാൻസ് ആന്റ് ടാക്സേഷൻ (ഗിഫറ്റ്) എന്ന സ്ഥാപനത്തിൽ താൽക്കാലികമായി പ്രവർത്തിച്ച് വരുന്നു. വകുപ്പിലെ ജീവനക്കാർക്കും കൂടാതെ മറ്റ് വകുപ്പുകളിൽ പ്രവർത്തിക്കുന്ന സ്റ്റാറ്റിസ്റ്റിക്കൽ സെല്ലുകളിലെ ജീവനക്കാർക്കും വിവധ വിഷയങ്ങളിൽ ആവശ്യമായ പരീശിലനങ്ങൾ സാസയിൽ സർക്കാർ അംഗീകൃത ട്രെയിനിംഗ് കലണ്ടർ പ്രകാരം നടത്തിവരുന്നു. കൂടാതെ ദേശീയ അന്തർദേശീയ  നിലവാരത്തിലുള്ള ട്രെയിനിംഗുകൾ സംഘടിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഒരു ഇൻസ്റ്റിറ്റ്യൂട്ടായ സാസാ എന്ന സ്ഥാപനം സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന് ഒരു മുതൽക്കൂട്ടാണ്.

 

Copyright 2017 Official website of Department of Economics & Statistics, Govt. of Kerala, Design & Developed by KELTRON