വിലശേഖരണ വിഭാഗം

സംസ്ഥാനത്ത്  വിലശേഖരണവും അതിന്റെ ക്രോഡീകരണവും നടത്തുന്നതിന്  സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിനെയാണ് സംസ്ഥാന സർക്കാർ നോഡൽ ഏജൻസിയായി പ്രഖ്യാപിച്ചിട്ടുളളത്. വകുപ്പിന്റെ വളരെ പ്രധാനപ്പെട്ട ജോലികളിൽ ഒന്നാണ് വിലശേഖരണവും അതിന്റെ ക്രോഡീകണവും. നിത്യോപയോഗ സാധനങ്ങളുടെ വിലയും സേവന മൂല്യവും സമ്പദ്ഘടനയുടെ എല്ലാ മേഖലകളിലും ഏറെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.  ഈ ആവശ്യത്തിനായി വിവിധ വിവരങ്ങൾ വകുപ്പിലെ “വിലശേഖരണ വിഭാഗം” ശേഖരിച്ച ക്രോഡീകരിച്ച് വരുന്നു.  സർക്കാരിന്റെ വിവിധ ആസൂത്രണ പദ്ധതികൾക്ക് ആവശ്യമായ റിപ്പോർട്ടുകളും വിവിധയിനം വിലസൂചികകളുംകാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊളളിച്ച് വകുപ്പ് തയ്യാറാക്കി നൽകി വരുന്നു.

ഈ വകുപ്പിലെ വിലശേഖരണ വിഭാഗം വിവിധതരം വിലകൾ താലൂക്ക്ജില്ലാ അടിസ്ഥാനത്തിൽ ശേഖരിച്ചു വരുന്നു.  സൂക്ഷമ പരിശോധനയ്ക്കും ക്രോഡികരണത്തിനും ശേഷം ഈ വില വിവരങ്ങൾ വിവിധ നയരൂപീകരണംപദ്ധതി ആസൂത്രണംഗവേക്ഷണം എന്നിവയ്ക്കായും ദൈനംദിന വിലനിലവാരത്തിന്റെ ഗതി അറിയുന്നതിനായും കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് അയച്ചുകൊടുക്കുന്നു. കൂടാതെ വിവിധതരം വില സൂചികകളും വകുപ്പ് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നു.  ദിവസേനയുളള കാർഷിക ഉത്പന്നങ്ങളുടെ കമ്പോളമൊത്ത വിലനിലവാരമാണ് (MI) പ്രൈസ് വിഭാഗത്തിലെ മറ്റൊരു പ്രധാന ഇനം. ഈ പദ്ധതി കേരളത്തിൽ 42 കേന്ദ്രങ്ങളിൽ നടപ്പാക്കി വരുന്നു.  പ്രാഥമിക ഉത്പാദകർക്കും ഉപഭോക്താക്കൾക്കും കാർഷികോത്പന്നങ്ങളെ കുറിച്ചും അവയുടെ പ്രവണതകളെ കുറിച്ചും അത്യന്താപേക്ഷിതമായ വിവരങ്ങൾ നൽകുന്നതിനുതകുമെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഓരോ കേന്ദ്രത്തിലും വിലശേഖരിക്കാൻ ചുമതലപ്പെട്ടവർ കമ്പോളപരിധിക്കുളളിലെ തെരഞ്ഞെടുത്ത എല്ലാ കേന്ദ്രങ്ങളും സന്ദർശിച്ച് വില വിവരങ്ങൾ  ശേഖരിക്കുന്നു.  കമ്പോളവരവ്ചരക്ക് നീക്കംശേഷിക്കുന്ന ശേഖരംമൊത്ത വിൽപ്പന്ന വിലകൾകമ്പോള പ്രതികരണംഉൽപ്പന്നത്തെ സംബന്ധിച്ച കാഴ്ചപാട് തുടങ്ങിയ വിവരങ്ങളും ആഴ്ചതോറും ഇവർ ശേഖരിക്കുന്നു.  കൂടാതെ ധാന്യ ശേഖരണങ്ങളുടെ ആഴ്ച തോറുമുളള (വെളളിയാഴ്ച)  വിലനിലവാരവും ശേഖരിച്ചു വരുന്നു.

തിരുവനന്തപുരംദേവികുളംകൊച്ചിതൃശ്ശൂർകോഴിക്കോട്കണ്ണൂർ എന്നീ ആകാശവാണി നിലയങ്ങൾ വഴി സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട കമ്പോളങ്ങളിൽ നിന്നുളള പ്രധാനപ്പെട്ട കാർഷകോത്പന്നങ്ങളുടെ മൊത്ത വിലകൾ ഉൾക്കൊളളുന്ന ഒരു പ്രതിദിന ബുളളറ്റിൻ പ്രക്ഷേപണം ചെയ്തു വരുന്നു. കമ്പോളമൊത്ത വിലനിലവാര അവലോകന പദ്ധതിയുടെ സാങ്കേതികവും ഭരണപരവുമായ നിയന്ത്രണം ഡയറക്ടർ ജനറലിലാണ് നിക്ഷിപ്തമായിട്ടുളളത്. ഉത്തര ദക്ഷിണ മേഖലകളിലായി രണ്ട് റീജിയണൽ സ്റ്റാറ്റിസ്റ്റിക്കൽ ആഫീസർമാരെ  വിലനിലവാരശേഖരണവും റിപ്പോർട്ടിംഗും ശ്രദ്ധിക്കുന്നതിനു വേണ്ടി നിയമിച്ചിട്ടുണ്ട്. 1954 മുതൽ അറുപത് പ്രധാന ഇനം കാർഷികോത്പന്നങ്ങളുടെ കൃഷിയിടത്തെ വില വകുപ്പ് ശേഖരിച്ചു വരുന്നു.  ഓരോ താലൂക്കിലും കൃഷി ചെയ്യുന്ന പ്രധാന കാർഷിക വിഭവങ്ങളുടെ വില താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ആഫീസർമാർ ഓരോ അർദ്ധ മാസത്തിലും ശേഖരിക്കുന്നു. (കൃഷിയിടത്തെ മൊത്തവില എന്നത് കർഷകന് തന്റെ ഉത്പന്നത്തിന് കൃഷിയിടത്തിൽ ലഭിക്കുന്ന വിലയാണ്സൂക്ഷമപരിശോധന നടത്തി മാസം തോറുമുളള കൃഷിയിടത്തെ മൊത്തവില ജില്ലാ കളക്ടർമാർക്കും കേരള സ്റ്റേറ്റ് ഇലക്ട്രസിറ്റി ബോർഡ്പവർ ഗ്രിഡ് കോർപ്പറേഷൻ മുതലയ സ്ഥാപനങ്ങൾക്കും കൊടുക്കുന്നു. നാളികേരത്തിന്റെ വില നാളികേര വികസന ബോർഡ്കൊച്ചിയ്ക്ക് അയച്ചുകൊടുക്കുന്നു.

കാർഷികോത്പന്നങ്ങൾ ചെറിയ അളവിൽ   ഉപഭോക്താവിന് നേരിട്ട് വിൽപന നടത്തുമ്പോൾ കർഷകന് ലഭിക്കുന്ന വിലയാണ് കൃഷിയിടത്തെ ചില്ലറ വില. 45 ഇനങ്ങളുടെ കൃഷിയിടത്തെ ചില്ലയവില എല്ലാ താലൂക്കുകളിൽ നിന്നും മാസം തോറും ശേഖരിച്ച് ക്രോഡികരിക്കുന്നു.  ഇത്തരത്തിൽ ക്രോഡീകരിച്ച് അംഗീകരിച്ച ഫാം റീട്ടെയിൽ പ്രൈസ് ഗവണമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നു. 

50 ഇനം നിത്യോപയോഗ സാധനങ്ങളുടെ ദൈനംദിന വില ജില്ലാ ആസ്ഥാനങ്ങളിൽ നിന്നും ഓൺലൈനായി ശേഖരിച്ച് ക്രോഡീകരിച്ച് റിപ്പോർട്ടുകൾ മുഖ്യമന്ത്രിഭക്ഷ്യ മന്ത്രികൃഷി മന്ത്രിചീഫ് സെക്രട്ടറിഭക്ഷ്യ വകുപ്പ സെക്രട്ടറിആസൂത്രണ വകുപ്പ് സെക്രട്ടറിസിവിൽ സപ്ലൈസ് ഡയറ്കടർഹോർട്ടികൾച്ചർ കോർപ്പറേഷൻറിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവർക്ക് ഇ-മെയിലായി ദിവസംതോറും നൽകുന്നു. 20 ഇനം സാധനങ്ങളുടെ ആഴ്ച തോറുമുളള (വെളളിയാഴ്ചവിലശേഖരണം നടത്തുകയും ആവശ്യക്കാർക്ക് ആവശ്യാനുസരണം നൽകുകയും ചെയ്യുന്നു.  ആഴ്ചതോറുമുളള പഴവർഗ്ഗങ്ങളുടെ മൊത്തവിലയും ചില്ലറവിലയും എല്ലാ ജില്ലകളിൽ നിന്നും ശേഖരിച്ച് ക്രോഡീകരിച്ച് ഹോർട്ടികൾച്ചർ കോർപ്പറേഷനും മറ്റ് ആവശ്യക്കാർക്കും ആവശ്യാനുസരണം നൽകുന്നു. 

18 ഇനം വനവിഭവങ്ങളുടേയും അക്വേഷ്യയുടേയും മാർക്കറ്റ് വില കൊല്ലംകോട്ടയംഎറണാകുളംകോഴിക്കോട് എന്നീ ജില്ലകളിലെ പ്രധാനപ്പെട്ട തടിക്കടകളിൽ നിന്നും  ശേഖരിച്ചു വരുന്നു.  ഈ വിവരങ്ങൾ ത്രൈമാസമായി ക്രോഡീകരിച്ച്  റിപ്പോർട്ട് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് (P) അയക്കുന്നു.  ഈ വനവിഭവങ്ങൾക്ക് അയൽ സംസ്ഥാനങ്ങളായ കർണാടകംതമിഴ് നാട്ആന്ധ്രാപ്രദേശ് എന്നിവടങ്ങളിൽ നിലവിലുള്ള വില വർഷംതോറും ശേഖരിച്ച് തയ്യാറാക്കിയ റിപ്പോർട്ട് പ്രൈസ് ഫിക്സേഷൻ കമ്മിറ്റിയ്ക്ക് നൽകുന്നതിന് വേണ്ടി ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് (P) അയച്ചു കൊടുക്കുന്നു.

          1968 മുതൽ ഈ വകുപ്പ്  ആഹാരസാധനങ്ങളുടെയും ആശുപത്രി സാധനങ്ങളുടെയും വിലവിവരം ത്രൈമാസമായി ശേഖരിച്ചു വരുന്നു.  ഈ വിലകൾ സംസ്ഥാനത്തെ അലോപ്പതിആയൂർവേദംഹോമിയോ ഡയറക്ടറേറ്റുകളിലും ആയതിന് കീഴിൽ വരുന്ന മറ്റ് അനുബന്ധ ആശുപത്രികളിലും ജയിൽ സൂപ്രണ്ടിന്റെ കാര്യാലയംസബ് ജയിലുകൾ,  സെൻട്രൽ ജയിലുകൾകൊരട്ടിനൂറനാട് ലെപ്രസി സാനറ്റോറിയംപുലയനാർകോട്ടചെസ്റ്റ് ഡിസീസസ് ആശുപത്രിമ്യൂസിയവും കാഴ്ച ബംഗ്ലാവും ഡയറക്ടറേറ്റ്വട്ടിയൂർക്കാവ് വൈൽഡ് ലൈഫ് വാർഡൻ എന്നീ സ്ഥാപങ്ങളിലും കാടാതെ പ്രസ്തുത വില വിവരം ആവശ്യപ്പെടുന്ന മറ്റ് സ്ഥാപനങ്ങളിലും അയച്ചു കൊടുക്കുന്നു.  ആഹാര സാധനങ്ങളും ആശുപത്രി സാധനങ്ങളും മറ്റ് അനുബന്ധ സാധനങ്ങളും വിതരണം ചെയ്യുന്നവർക്ക് കരാർ പ്രകാരം വിലനിർണ്ണയം നടത്തുന്ന അവസരങ്ങളിൽ വില നിർണ്ണയത്തിനു വേണ്ടി ഈ വില നിലവാരം ഉപയോഗിക്കുന്നു.

          ആഹാരസാധനങ്ങളുടെയും ആശുപത്രി സാധനങ്ങളുടെയും വില ശേഖരിച്ച് ക്രോഡീകരിക്കുന്നതിനുളള സ്ഥിര ഏജൻസിയായി ഈ വകുപ്പിനെ സർക്കാർ 1970 ൽ പ്രഖ്യാപിച്ചിട്ടുണ്ട്. 

          തിരുവനന്തപുരംഎറണാകുളം എന്നീ ജില്ലകളിലെ ആയൂർവേദ കോളജുകൾ ഓരോ വർഷാരംഭത്തിൽ ആവശ്യപ്പെടുന്ന 400 ലധികം ഇനം ആയൂർവേദ പച്ചമരുന്നുകളുടെ വിലയും വകുപ്പ് ശേഖരിച്ച് നൽകി വരുന്നു.

സംസ്ഥാനത്തെ എല്ലാ ജില്ലാ ഹെഡ്ക്വാർട്ടേഴ്സുകളിൽ നിന്ന് മാസം തോറും വിവിധ ഇനം വെയ്സ്റ്റ് പേപ്പറുകളുടെ കമ്പോളവില ശേഖരിച്ച് ക്രോഡീകരിച്ച് റിപ്പോർട്ട് തിരുവനന്തപുരം സ്റ്റേഷനറി കൺട്രോളർക്ക് ത്രൈമാസമായി നൽകി വരുന്നു. ഇതുപോലെ ചിരട്ടയുടെ വിലയും ജില്ല ആസ്ഥാനങ്ങളിൽ നിന്നു ശേഖരിച്ച് ജയിലിലേക്കും മറ്റ് ആവശ്യക്കാർക്കും നൽകുന്നു.

          കയറിന്റെയും  തൊണ്ടിന്റെയും ആഴ്ച്ചതോറുമുളള വിലയും തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നിന്ന് ശേഖരിച്ചുവരുന്നു. മാസംതോറും ക്രോഡീകരിച്ച റിപ്പോർട്ട് കയർ വികസന ഡയറക്ടർ തിരുവനന്തപുരംഡെപ്യൂട്ടി ഡയറക്ടർ കൊച്ചിഡയറക്ടർ ഓഫ് പ്രിന്റിംഗ് എന്നിവർക്ക് നൽകുന്നു. കോട്ടയംഇടുക്കിവയനാട്തൃശ്ശൂർ കേന്ദ്രങ്ങളിൽ നിന്നും പ്രധാനപ്പെട്ട സുഗന്ധ വ്യജ്ഞനങ്ങളുടെയും ജാതിയ്ക്കജാതിപത്രികരയാമ്പുകുരുമുളക്കറുവപ്പട്ടകൊക്കോ വാനില എന്നിവയുടെ ആഴ്ച്ച തോറുമുളള ചില്ലറ വില ശേഖരിച്ച് പ്രതിമാസ റിപ്പോർട്ട് കൊക്കോ അരക്കനട്ട് ഡയറക്ടറേറ്റിലേയ്ക്കും കൊച്ചി സുഗന്ധവ്യഞ്ജന ബോർഡിലേയ്ക്കും അയക്കുന്നു. തിരുവനന്തപുരംഎറണാകുളംകോഴിക്കോട് എന്നീ സെന്ററുകളിൽ നിന്നും ഉപ്പിന്റെ മൊത്ത-ചില്ലറ വിലകൾ ശേഖരിച്ച് പ്രതിമാസ റിപ്പോർട്ട് സോൾട്ട് കമ്മീഷണർജയ് പ്പൂർ ഡെപ്യൂട്ടി സാൾട്ട് കമ്മീഷണർചെന്നൈ എന്നിവർക്ക് ത്രൈമാസമായി അയച്ചുകൊടുക്കുന്നു. കൂടാതെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിൽ നിന്നും ഉപ്പിന്റെ പ്രതിമാസ മൊത്തചില്ലറ വിലകളും ശേഖരണത്തിന്റെ അളവും ശേഖരിക്കുന്നു. പ്രതിമാസ റിപ്പോർട്ട് തിരുവനന്തപുരത്തുളള സിവിൽ സപ്ലൈസ് ഡയറക്ടർക്ക് അയച്ചുകൊടുക്കുന്നു. കൊക്കോയുടെ വില  ആഴ്ചതോറും ആലപ്പുഴകോട്ടയംഇടുക്കി,പത്തനംതിട്ട,എറണാകുളംതൃശ്ശൂർ എന്നീ ജില്ലകളിലെ 9 സെന്ററുളിൽ നിന്നും ശേഖരിച്ച് കശുവണ്ടി വികസന ഡയറക്ടർക്ക് അയച്ചു കൊടുക്കുന്നു.

          മുകളിൽ പ്രസ്താവിച്ച ഇനങ്ങളുടെ വിലശേഖരണം കൂടാതെ വിവധതരം വില സൂചികകളും വകുപ്പ് പ്രസിദ്ധീകരിക്കുന്നുണ്ട്.

          ഉല്പാദനത്തിന്റെ അളവ്വിലകൂലി തുടങ്ങിയവയിൽ കാലാനുസൃതമായി ഉണ്ടാകുന്ന വ്യതിയാനം മനസിലാക്കാൻ ഉതകുന്ന വിവധതരം സൂചികകൾ കണക്കാക്കി വരുന്നു.മൊത്തവില സൂചികതുല്യതാ സൂചികകാർഷിക വേതന സൂചികഉപഭോക്തൃ വില സൂചിക തുടങ്ങിയ വിവിധതരം സൂചികകൾ ഈ വകുപ്പ് മാസം തോറും പ്രസിദ്ധീകരിക്കുന്നുണ്ട്.

          കാർഷികോൽപ്പന്നങ്ങളുടെ മൊത്തവില സൂചിക തയ്യാറാക്കി ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിനും എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അഡ്വൈസർ, GOI  ചീഫ് സ്റ്റാറ്റിസ്റ്റീഷ്യൻകൃഷിവകുപ്പ് ഡയറക്ടർ എന്നിവർക്ക് അയച്ചു കൊടുക്കുന്നു.

തുല്യതാ സൂചിക ഇക്കണോമിക് അഡ്വൈസറിനും അയച്ചുകൊടുക്കുന്നു. കാർഷിക വേതന സൂചിക തയ്യാറാക്കി എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അഡ്വൈസർമിനിസ്ട്രി ഓഫ് ഫുഡ് ആന്റ് അഗ്രികൾച്ചർസിഎസ്ഒ യ്ക്ക് അയക്കുന്നു.

ഉപഭോക്തൃ വില സൂചിക തയ്യാറാക്കി തൊഴിൽ മന്ത്രാലയംസെൻട്രൽ ലേബർ എൻഫോഴ്സ്മെന്റ് ആഫീസർ തുടങ്ങിയവർക്ക് തൊഴിലാളികളുടെ ക്ഷാമബത്ത കണക്കാക്കുന്നതിനായി നൽകുന്നു. കൂടാതെ മറ്റ് ഏജൻസികൾക്കും ഉപഭോക്തൃ വില സൂചിക ആവശ്യാനുസരണം നൽകുന്നു.

 

പ്രസിദ്ധീകരണം - വിലവിവരങ്ങളെ സംബന്ധിച്ച് വിവിധ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്.  പ്രൈസ് സ്റ്റാറ്റിസ്റ്റിക്സ്” (വാർഷികം)  “പ്രൈസ് ബുളളറ്റിൻ - ഇംഗ്ലീഷ് പതിപ്പ്” (മാസംതോറും)  കേരള പൊതുവിപണി വില അവലോകനം – മലയാളം പതിപ്പ് എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്.  വകുപ്പിന്റെ പ്രസിദ്ധീകരണങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ്.

 

Copyright 2017 Official website of Department of Economics & Statistics, Govt. of Kerala, Design & Developed by KELTRON