പ്ലാനിംഗ്
വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ആസൂത്രണത്തിനും അവയുടെ സുഗമമായ നടത്തിപ്പിനുമായി ഡയറക്ടറേറ്റിൽ പ്ലാനിംഗ് വിഭാഗം പ്രവർത്തിക്കുന്നു. വകുപ്പിന്റെ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് ആയത് ക്രോഡീകരിച്ച് പുരോഗതി റിപ്പോർട്ട് പ്ലാൻ സ്പേസ് എന്ന സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ചെയ്യുന്നു. എൻ.സി.സി, കളക്ഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആക്ട് 2008, സേവനാവകാശ നിയമം 2012, കോക്സോ മീറ്റിംഗുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ വകുപ്പിൽ നടപ്പിലാക്കുന്നു. പ്രതിവർഷമുള്ള വകുപ്പിന്റെ വാർഷിക പ്രവർത്തന റിപ്പോർട്ട്, പൗരാവകാശ രേഖ, വാർഷിക പദ്ധതി നിർദ്ദേശങ്ങൾ എന്നിവ തയ്യാറാക്കി സർക്കാരിന് നൽകുന്നു.
പ്രസിദ്ധീകണ വിഭാഗം
വകുപ്പിലും മറ്റു വകുപ്പുകളിലും വിവിധ സർവ്വെകളിലൂടെയും അല്ലാതെയും ശേഖരിക്കുന്ന ഡാറ്റ സംയോജിപ്പിച്ച് Panchayath level Statistics, Statistics for Planning, Gender Statistics, Statistical hand book തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ ഈ വിഭാഗത്തിൽ തയ്യാറാക്കുന്നു. കൂടാതെ താഴെ പറയുന്ന ചുമതലകൾ കൂടി ഈ വിഭാഗം നിർവ്വഹിക്കുന്നു.
1. വിവിധ സെക്ഷനുകൾക്കാവശ്യമായ ഷെഡ്യൂളുകൾ, ഫോറങ്ങൾ, പ്രസിദ്ധീകര ണങ്ങൾ മുതലായവ വകുപ്പിലെ പ്രസ്സിൽ നിന്നും പ്രിന്റ് ചെയ്തു നൽകുന്നു.
2. ലൈബ്രറി, പ്രസ്സ് എന്നിവയുടെ മേൽനോട്ടവും നടത്തിപ്പും നിർവ്വഹിക്കുന്നു.
3. പ്രതിവർഷം വകുപ്പിന്റെ ഭരണറിപ്പോർട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നു.
4. ഔദ്യോഗിക ഭാഷ പൂർണ്ണമായും മലയാളമാക്കുക എന്ന സർക്കാരിന്റെ നയം വകുപ്പിൽ നടപ്പിൽ വരുത്തുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു.
5. മാസംതോറുമുള്ള ഭാഷാ മാറ്റ പുരോഗതി സർക്കാരിനെ അറിയിക്കുന്നു.
6. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് IMG, NSSTA തുടങ്ങിയ പരിശീലന കേന്ദ്രങ്ങൾ നടത്തുന്ന പരിശീലന പരിപാടികളിൽ ജീവനക്കാരെ പങ്കെടുപ്പിക്കുന്നു.
7. വിവിധ സെക്ഷനുകളിൽ നടത്തുന്ന സർവ്വെകൾക്കാവശ്യമായ ഷെഡ്യൂളുകൾ സർക്കാർ പ്രസ്സിൽ അച്ചടിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നു.
8. വകുപ്പിന്റെ പ്രസിദ്ധീകരണങ്ങൾ ജില്ലകളിലെ ആഫീസുകളിലേക്ക് യഥാസമയം അയക്കുന്നു.
9. വകുപ്പിലേക്ക് വരുന്ന പാഴ്സലുകൾ സ്വീകരിക്കുകയും, ഈ ആഫീസിൽ നിന്നുള്ളവ അയക്കേണ്ട ആഫീസുകളിലേക്ക് അയക്കുകയും ചെയ്യുന്നു.
ലൈബ്രറിഃ-
കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകളുടെ വിവിധ പ്രസിദ്ധീകരണങ്ങൾ, സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ, മറ്റു സ്റ്റാറ്റിസ്റ്റിക്കൽ ഏജൻസികൾ തുടങ്ങിയവയിൽ നിന്നും ലഭ്യമാകുന്ന റിപ്പോർട്ടുകൾ, പ്രസിദ്ധീകരണങ്ങൾ കൂടാതെ വകുപ്പിൽ നിന്നും അച്ചടിക്കുന്ന പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയുടെ ബൃഹത്തായ ശേഖരം അടുത്ത കാലത്തായി നവീകരിച്ച ലൈബ്രറിയിലുണ്ട്. ഗവേഷണ വിദ്യാർത്ഥികളും ആസൂത്രണ സംബന്ധമായ ജോലി ചെയ്യുന്നവരും ത്രിതല പഞ്ചായത്തുമായി ബന്ധപ്പെട്ടവരും ഈ ലൈബ്രറിയുടെ സേവനം ഉപയോഗപ്പെടുത്തുന്നു.
വകുപ്പിൽ സ്ഥാപിച്ചിട്ടുള്ള പ്രസ്സിൽ നിന്നും വിവിധ സെക്ഷനുകൾക്കാവശ്യമായ ഷെഡ്യൂളുകൾ, ഫോറങ്ങൾ, പ്രസിദ്ധീകരണങ്ങൾ മുതലായവ പ്രിന്റ് ചെയ്തു നൽകുന്നു.
ഏകോപന വിഭാഗം :-
വിവിധ മേഖലകളുടെ ഡാറ്റ ശേഖരണവുമായി ബന്ധപ്പെട്ട് 42 ലൈൻ ഡിപ്പാർട്ട്മെന്റുകളിൽ സ്റ്റാറ്റിസ്റ്റിക്കൽ സെൽ പ്രവർത്തിക്കുന്നു. അതാത് വകുപ്പുമായി ബന്ധപ്പെട്ട് വിവരശേഖരണം നടത്തി ആസൂത്രണ കാര്യങ്ങൾക്കായി സർക്കാരിനെ സഹായിക്കുകയാണ് ടി സെല്ലിന്റെ പ്രധാന പ്രവർത്തനം.