മെഡിക്കൽ സർട്ടിഫിക്കേഷൻ ഓഫ് കോസ് ഓഫ് ഡെത്ത്

          1969 ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ട് അനുസരിച്ച് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ നിർദ്ദേശപ്രകാര‌ം നടപ്പിലാക്കി വരുന്ന പദ്ധതിയാണ് എം.സി.സി.ഡി.  ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം മരണ കാരണങ്ങൾ കണ്ടെത്തി അവ വിശകലനം ചെയ്ത് റിപ്പോർട്ട് തയ്യാറാക്കുകയാണ്.  ആരോഗ്യപരിപാലന രംഗത്ത് രോഗപ്രതിരോധത്തിനും, രോഗനിവാരണത്തിനും ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും ഈ പദ്ധതിയിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ വളരെയധികം പ്രയോജനകരമാണ്.  വികസന പ്രവർത്തനങ്ങൾ ജനസംഖ്യാ കണക്കുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ജനന-മരണ സ്ഥിതിവിവരക്കണക്കുകൾ ശക്തിപ്പെടുത്തുന്നതിന് പ്രത്യേക ജനസംഖ്യാ പഠനം അതീവ പ്രാധാന്യം അർഹിക്കുന്നു. 

           ഇപ്പോൾ കേരളത്തിലെ 4 കോർപ്പറേഷനുകളിലും (തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്), 1 മുനിസിപ്പാലിറ്റിയിലും(ആലപ്പുഴ) ആണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്.  പ്രസ്തുത സെന്ററുകളിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ മുഴുവൻ ആശുപത്രി സർട്ടിഫിക്കറ്റുകൾ (ഫാറം 4)ശേഖരിച്ച് അവയിലെ യഥാർത്ഥ മരണകാരണം (Underlying cause of death) കണ്ടുപിടിച്ച് ICD – 10പ്രകാര‌ം കോഡ് ചെയ്ത്, ക്രോഡീകരിച്ച് സാമ്പത്തിക സ്ഥിതിവിവരക്കണ് വകുപ്പിന്റെ ആസ്ഥാന കാര്യാലയത്തിലെ എം.സി.സി.ഡി. സെക്ഷനിലേക്ക് അയക്കുന്നു.  ഈ 5 സെന്ററുകളിലെയും റിപ്പോർട്ടുകൾ പരിശോധിച്ച് തുടർപഠനത്തിനു വിധേയമാക്കിയ ശേഷം അതാതു വർഷങ്ങളിലെ കൺസോളിഡേറ്റഡ് റിപ്പോർട്ട് വകുപ്പ് പ്രസിദ്ധീകരിച്ചുവരുന്നു.  

 

 

Copyright 2017 Official website of Department of Economics & Statistics, Govt. of Kerala, Design & Developed by KELTRON