സപ്പോർട്ട് ഫോർ സ്റ്റാറ്റിസ്റ്റിക്കൽ സ്ട്രങ്ത്തനിംഗ് പ്രോജക്ട് (SSSP)

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും വിവര ശേഖരണ സംവിധാനം കാര്യക്ഷമവും കുറ്റമറ്റതും ആക്കുന്നതിനായി മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷൻ (MOS&PI) ലോക ബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കിവരുന്ന കേന്ദ്രാവിഷ്ക്രത പദ്ധതിയാണ് ഇന്ത്യാ സ്റ്റാറ്റിസ്റ്റിക്കൽ സ്ട്രങ്ത്തനിംഗ് പ്രോജക്ട് (ISSP). ഡോ.സി.രംഗരാജന്റെ അദ്ധ്യക്ഷതയിൽ 2001 ൽ രൂപീകരിക്കപ്പെട്ട നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കമ്മീഷൻ റിപ്പോർട്ടിന്റെ തുടർ നടപടിയായി നടപ്പിലാക്കുന്ന ഇന്ത്യാ സ്റ്റാറ്റിസ്റ്റിക്കൽ സ്ട്രങ്ത്തനിംഗ് പ്രോജക്ട് (ISSP) എന്ന പദ്ധതി സംസ്ഥാനങ്ങളിലെ സ്ഥിതിവിവര ശേഖരണ വിതരണ സംവിധാനം നവീകരിച്ച് ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിടുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സ്റ്റാറ്റിസ്റ്റിക്കൽ സിസ്റ്റം ശക്തിപ്പെടുത്തുക എന്നതാണ് പ്രോജക്ടിന്റെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ഓരോ സംസ്ഥാനവും പ്രധാന സ്റ്റാറ്റിസ്റ്റിക്കൽ ഏരിയാസിനെ അടിസ്ഥാനമാക്കി അവിടെത്തെ സ്റ്റാറ്റിസ്റ്റിക്കൽ സിസ്റ്റം ശക്തിപ്പെടുത്തുന്നതിനായി പദ്ധതികൾ ആസൂത്രണം ചെയ്യുവാൻ നിർദ്ദേശിക്കുകയും ചെയ്തു. നിശ്ചിത സമയ പരിധിക്കുള്ളിൽ എല്ലാ സംസ്ഥനവും സ്റ്റാറ്റിസ്റ്റിക്കൽ വിഷയങ്ങളിൽ മിനിമം ലെവൽ  പുരോഗതി കൈവരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നഗര-ഗ്രാമ പ്രദേശങ്ങളുടെ ഉന്നമനത്തിനായി വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി Reliable, Timely, Credible ആയിട്ടുള്ള സ്ഥിതിവിവര കണക്കുകൾ യഥാസമയം നൽകുവാനായി വകുപ്പിനെ പര്യാപ്തമാക്കുന്നതിനും കാലിക പ്രാധാന്യമുള്ള വിഷയങ്ങളെ ആസ്പദമാക്കി ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്നതിന് വകുപ്പിനെ സജ്ജമാക്കുന്നതിനുള്ള ശ്രമങ്ങളും പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നു. കൂടാതെ സംസ്ഥാനത്തെ സ്ഥിതിവിവര കണക്കുകളുടെ നോഡൽ ഏജൻസി എന്ന നിലയിൽ സംസ്ഥാനത്തെ എല്ലാ മേഖലയിലെയും സ്ഥിതിവിവര കണക്കുകളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഇതര വകുപ്പുകൾക്ക് ആവശ്യമായ സാങ്കേതിക സഹായം നൽകുന്നതിനും  പ്രാദേശികാസൂത്രണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ കൃത്യമായതും കാലികവുമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ഡി.ഇ.എസിനെ പര്യാപ്തമാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.

കേരള സ്റ്റേറ്റ് സ്ട്രാറ്റജിക് സ്റ്റാറ്റിസ്റ്റിക്കൽ പ്ലാൻ (KLSSSP)

സംസ്ഥാനത്തെ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും സർക്കാർ തലത്തിൽ പോളിസികൾ ആവിഷ്ക്കരിക്കുന്നതിനുമായി കൃത്യമായതും കാലികവുമായ സ്ഥിതി വിവരകണക്കുകൾ അനിവാര്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളിൽ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഇന്ത്യാ സ്റ്റാറ്റിസ്റ്റിക്കൽ സ്ട്രങ്ത്തനിംഗ് പ്രോജക്ടിൽ (ISSP) പങ്കാളിയാകുവാനും അതുവഴി സംസ്ഥാനത്തെ സ്ഥിതി വിവരകണക്ക് സംവിധാനം മെച്ചപ്പെടുത്തുനാനും സംസ്ഥാന സർക്കാർ തീരുമാനിക്കുകയുണ്ടായി. സർക്കാരിന്റെ പദ്ധതി ആസൂത്രണത്തിനും നയരൂപീകരണത്തിനുമായി വിവിധ മേഖലകളിലെ ക്രത്യവും വസ്തുനിഷ്ടവുമായ സ്ഥിതിവിവര കണക്കുകൾ ജനറേറ്റ് ചെയ്യുക എന്ന ഉദ്ദേശത്തോടെ 23/04/2009 ലെ ജി.ഒ (പി) നം.16/2009/പ്ലാനിംഗ് ഉത്തരവ് പ്രകാരം ഡിപ്പാർട്ട്മെന്റ് ഓഫ് എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സിനെ സംസ്ഥാനത്തെ എല്ലാവിധ സ്റ്റാറ്റിസ്റ്റിക്കൽ ആക്ടിവിറ്റികളും കോ-ഓർഡിനേറ്റ് ചെയ്യുന്നതിനായി നോഡൽ ഏജൻസി ആയി സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. ടി ഉത്തരവ് പ്രകാരം സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ സ്റ്റാറ്റിസ്റ്റിക്കൽ ആക്ടിവിറ്റികളുടെ കോ-ഓർഡിനേഷൻ ചുമതല ഡി.ഇ.എസിനാണ്. വിവിധ പോളിസി സെക്ടറുകളിൽ ആവശ്യമായ സ്ഥിതിവിവര കണക്കുകൾ ജനറേറ്റുചെയ്യുകയും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതിന്റെ ചുമതലയും ഡി.ഇ.എസിനാണ്. കൂടാതെ വിവിധ വകുപ്പുകൾ ശേഖരിക്കുന്ന  സ്ഥിതിവിവര കണക്കുകളിലെ ഡ്യൂപ്ലിക്കേഷൻ ഒഴിവാക്കേണ്ടതിന്റെയും സ്ഥിതിവിവര കണക്കുകളുടെ Collection, Classification, Processing, Dissemination എന്നിവ അംഗീകരിക്കപ്പെട്ടിട്ടുള്ള സ്റ്റാറ്റിസ്റ്റിക്കൽ മെത്തഡോളജി പ്രകാരം ആണെന്ന് ഉറപ്പ് വരുത്തേണ്ടതും ഡി.ഇ.എസി ന്റെ ചുമതലയാണ്.

പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നിശ്ചയിച്ച മാർഗരേഖ അനുസരിച്ച് കേരള സ്റ്റേറ്റ് സ്ട്രാറ്റജിക് സ്റ്റാറ്റിസ്റ്റിക്കൽ പ്ലാൻ (KLSSSP) തയ്യാറാക്കുകയും ആയത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അംഗീകരിക്കുകയും ചെയ്തു. പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ധാരണാപത്രം 16/03/2012 ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒപ്പിടുകയും ചെയ്തു. വിവര സാങ്കേതിക വിനിമയ സങ്കേതങ്ങൾ ശക്തിപ്പെടുത്തി വിവരശേഖരണവും വിവരം നൽകലും കാര്യക്ഷമവും കുറ്റമറ്റതും വേഗത്തിലും ആക്കുന്നതിനാണ് ഈ പദ്ധതി ഊന്നൽ നൽകുന്നത്. കൂടാതെ ഈ പദ്ധതിയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കപ്പാസിറ്റി ബിൽഡിങ്ങിനും പ്രാധാന്യം നൽകുന്നു. സംസ്ഥാന ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായുള്ള സംസ്ഥാന ഉന്നതാധികാര സമിതിക്കാണ്  (SHLSC) പദ്ധതിയുടെ മേൽനോട്ട ചുമതല.

പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആദ്യ ഗഡുവായി ` 937.122 ലക്ഷം 2011-12 സാമ്പത്തിക വർഷത്തിന്റെ അവസാന സമയത്ത്  അനുവദിക്കുകയുണ്ടായി. തുടർന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ 2012-13 സാമ്പത്തിക വർഷം മുതൽ വിവിധ ആക്ടിവിറ്റികളുടെ നിർവ്വഹണം സംസ്ഥാനത്ത് നടപ്പിലാക്കിവരുന്നു.

2014-15 സാമ്പത്തിക വർഷത്തിൽ പദ്ധതിയുടെ ഭാഗമായ വിവിധ ആക്ടിവിറ്റികളുടെ നിർവ്വഹണത്തിനായി കേന്ദ്ര സർക്കാർ വിഹിതമായി നിശ്ചയിച്ചിരുന്ന മെത്തം അടങ്കൽ തുകയിൽ മാറ്റം വരുത്തുകയും ഓരോ ആക്ടിവിറ്റിക്കും വകയിരുത്താവുന്ന കേന്ദ്ര ഫണ്ട് പുതുക്കി നിശ്ചയിക്കുകയും ചെയ്തു. നിലവിലെ ധാരണാപത്രത്തിലെ ആക്ടിവിറ്റികളിൽ സമയബന്ധിതമായി നിർവ്വഹണം നടത്തുവാൻ സാധിക്കാത്തവ ഒഴിവാക്കി ധാരണാപത്രം റിവൈസ് ചെയ്യുവാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ധാരണാപത്രം റിവൈസ് ചെയ്യുകയും ആയത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അംഗീകരിക്കുകയും ചെയ്തു. 19/08/2015 ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒപ്പുവെച്ച റിവൈസ് ചെയ്ത ധാരണാപത്രം പ്രകാരം ` 1624.90 ലക്ഷം രൂപയാണ് മെത്തം പദ്ധതി അടങ്കൽ തുക. ഇതിൽ ` 1499.25 ലക്ഷം കേന്ദ്ര സർക്കാർ വിഹിതമായും ` 125.65 ലക്ഷം സംസ്ഥാന സർക്കാർ വിഹിതവുമാണ്. പുതുക്കിയ  ധാരണാപത്രം പ്രകാരം 12 പ്രധാന ആക്ടിവിറ്റികളിലായാണ് സംസ്ഥാനത്ത് പദ്ധതി നിർവ്വഹണം നടത്തുന്നത്.

കേന്ദ്ര സർക്കാർ പദ്ധതി നിർവ്വഹണത്തിനായി ആദ്യ ഗഡുവായി 2011-12 സാമ്പത്തിക വർഷം അനുവദിച്ച  ` 937.122 ലക്ഷത്തിന് പുറമേ അവശേഷിക്കുന്ന ` 562.128 ലക്ഷം രൂപ രണ്ടു ഗഡുക്കളായി PFMS Portel വഴി ഡയറക്ടർ ജനറലിന്റെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, വികാസ് ഭവൻ ബ്രാഞ്ചിൽ ആരംഭിച്ച സേവിംസ് അക്കൗണ്ടിലേയ്ക്ക് കേന്ദ്ര സർക്കാർ 27/03/2017, 22/02/2018 തീയതികളിൽ റിലീസ് ചെയ്യുകയും ചെയ്തു. വകുപ്പിന്റെ  അഭ്യർത്ഥനയെ തുടർന്ന് പ്രോജക്ടിന്റെ നിർവ്വഹണ കാലയളവ് 2019 മാർച്ച് 31 വരെയായി കേന്ദ്ര സർക്കാർ നീട്ടി തരുകയുണ്ടായി.

Copyright 2017 Official website of Department of Economics & Statistics, Govt. of Kerala, Design & Developed by KELTRON