3. വ്യവസായ ഉൽപ്പാദക സൂചിക (Index of Industrial Production-IIP)
സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾക്ക് ഇടയാക്കുന്ന വ്യവസായിക രംഗത്തെ വ്യതിയാനങ്ങൾ മനസിലാക്കുന്നതിന് സഹായിക്കുന്ന ഒരു ഉപാധിയാണ് വ്യാവസായിക ഉല്പാദന സൂചിക. സംസ്ഥാനത്തെ വ്യവസായ മേഖലയുടെ വളർച്ചാ നിരക്ക് വിലയിരുത്തുന്നതിനും ഈ മേഖലയിലെ ഹ്രസ്വകാല മാറ്റങ്ങളെ കുറിച്ച് പഠിക്കുന്നതിനും സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് 1975-76 മുതൽ വ്യാവസായിക ഉല്പാദന സൂചിക തയ്യാറാക്കി വരുന്നു.
ഉല്പാദന മേഖല, ഖനന മേഖല, വൈദ്യുതി മേഖല എന്നീ മൂന്ന് പ്രധാന മേഖലകളിലാണ് വ്യവസായ സൂചിക തയ്യാറാക്കുന്നത്.
വ്യാവസായിക ഉല്പാദന സൂചികയുടെ അടിസ്ഥാനവർഷം 2004-2005 ൽ നിന്നും 2011-12 ആയി പുതുക്കിയതിനെ അടിസ്ഥാനപ്പെടുത്തി പതിനാലു ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത 190 സ്ഥാപനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു വരുന്നു.
ഓരോ ത്രൈമാസ സൂചിക തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നു. സൂചികയുടെ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.