ഭവനനിർമാണ സ്ഥിതിവിവരകണക്ക് വിഭാഗം
കേരളസംസ്ഥാനത്തിലെഭവനനിർമാണരംഗത്ത് വിവരശേഖരണത്തിന്റെ ആധികാരിക ചുമതല വഹിക്കുന്ന സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഡിറക്ടറേറ്ററിൽ 1967ലാണ് ഹൗസിങ് സ്റ്റാറ്റിസ്റ്റിക്‌സ് സെൽ രൂപവൽകൃതമായത്.ഈ സെക്ഷൻ നഗരകാര്യ വകുപ്പിലെയും പൊതുമരാമത്തു വകുപ്പിലെയും ഹൗസിങ് സ്റ്റാറ്റിസ്റ്റിക്‌സ് സെല്ലുകളുടെ പ്രവർത്തങ്ങളെ ഏകോപിപ്പിച്ചു അവിടെ നിന്നും ലഭിക്കുന്ന കെട്ടിട നിർമാണ സ്ഥിതിവിവരക്കണക്കുകൾ ശേഖരിച്ചു ക്രോഡീകരിച്ചു പ്രസിദ്ധികരിക്കുന്നു .
വകുപ്പിന്റെ ജില്ലാഓഫീസുകളിലൂടെ കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിൽ നിന്നും 2001 -02സാമ്പത്തിക വർഷം മുതൽ പഞ്ചായത്ത് ലെവൽ ബിൽഡിംഗ് സ്റ്റാറ്റിസ്റ്റിക്‌സ് ശേഖരിക്കുന്നു.ഇതിൽ ഓരോസാമ്പത്തിക വർഷത്തിലും പണി പൂർത്തീകരിച്ച റെസിഡൻഷ്യൽ,നോൺറെസിഡൻഷ്യൽ ബിൽഡിങ്ങുകളുടെ എണ്ണം, ഉടമസ്ഥാവകാശം, മേൽക്കൂരയുടെ തരം മുതലായ നിരവധി വിവരങ്ങൾ ശേഖരിക്കുന്നു. 2015 - 16 മുതൽ നഗരപ്രദേശങ്ങളിൽനിന്നുംബിൽഡിംഗ് സ്റ്റാറ്റിസ്റ്റിക്‌സ് ശേഖരിക്കാൻ ആരംഭിച്ചു.ഈ വിവരങ്ങൾ ബ്ലോക്ക് അടിസ്ഥാനത്തിൽ വകുപ്പിൻറെ വെബ്സൈറ്റിൽ പ്രസിദ്ധികരിക്കുന്നു.
കെട്ടിടനിർമാണസാമഗ്രികളുടെ വിലവിവരങ്ങളും കെട്ടിടനിർമാണതൊഴിലാളികളുടെ വേതനവിവരങ്ങളും ജില്ലാഅടിസ്ഥാനത്തിൽ ശേഖരിച്ചു ത്രൈമാസറിപ്പോർട്ടുകളും വാർഷികശരാശരിറിപ്പോർട്ടുകളും തയാറാക്കുന്നു.ഈ വിവരങ്ങൾ ഗവൺമെന്റിനും മറ്റു ഏജൻസികൾക്കും ഹൗസിങ് പോളിസികൾ രൂപീകരിക്കുന്നതിനു സഹായകമാകുന്നു.
ഭവന,കെട്ടിടനിർമ്മാണമേഖലയിലെ വിവരങ്ങൾ ശേഖരിക്കേണ്ടതിൻറെ പ്രസക്തിയും ആവശ്യകതയും മനസിലാക്കി കേന്ദ്ര ദാരിദ്ര്യ നിർമാർജന മന്ത്രാലയം നാഷണൽ ബിൽഡിങ് ഓർഗനൈസേഷനുമായി(NBO) ബന്ധപ്പെട്ട് അർബൻ സ്റ്റാറ്റിസ്റ്റിക്‌സ് ഫോർ ഹ്യൂമൻ റിസോഴ്സ്സ് ആൻറ് അസ്സെസ്സ്മെന്റ് (USHA ) എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതി 2010 മുതൽ നടപ്പിലാക്കി. കേരളത്തിൽ USHA സ്കീം നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പിനാണ്.ഈ പദ്ധതിയിൽ തെരഞ്ഞെടുക്കപെട്ട സെന്ററുകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നും ബിൽഡിങ് പെർമിറ്റുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ ശേഖരിച്ചു BRIKS എന്ന സോഫ്റ്റ്‌വെയർ മുഖാന്തരം ഡാറ്റ അപ്‌ലോഡ് ചെയ്ത് NBOക്ക് അയച്ചു കൊടുക്കുന്നു.ഹൗസിങ് സെക്ഷനിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ വകുപ്പിൻറെ വെബ്‌സൈറ്റിൽ സമയാസമയങ്ങളിൽ പ്രസിദ്ധികരിക്കുന്നു.