വിലയിരുത്തൽ വിഭാഗം

ഡയറക്ടറേറ്റ് ഓഫ് എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ വിലയിരുത്തൽ വിഭാഗം ആരംഭിച്ചത് 1973-ൽ ആണ്. സോയിൽ സർവ്വെ ആന്റ് സോയിൽ കൺസർവേഷൻ ഡിപ്പാർട്ട്മെന്റ് എല്ലാ ജില്ലകളിലും നടപ്പിലാക്കുന്ന മണ്ണുസംരക്ഷണ പദ്ധതികളെ കുറിച്ച് പഠനം നടത്തുകയാണ് ഇവാല്യുവേഷൻ സെക്ഷന്റെ ചുമതല. മണ്ണുസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന വാട്ടർഷെഡ് / നീർത്തടം / ഫ്ലഡ്   പ്രൊട്ടക്ഷൻ എന്നിവയിൽ ഏതെങ്കിലും ഒരു പദ്ധതി തെരഞ്ഞെടുത്ത് അതിൽ ഉൾപ്പെടുന്ന മുഴുവൻ ഗുണഭോക്താക്കളെയും ഉൾപ്പെടുത്തിയാണ് സർവ്വെ നടത്തുന്നത്.

മണ്ണുസംരക്ഷണ പദ്ധതികൾ വഴി മണ്ണിന്റെ ഫലഭൂയിഷ്ഠി, ജലസംഭരണ ശേഷി എന്നിവ വർദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു. വയനാട് ഒഴികെ മറ്റ് എല്ലാ ജില്ലകളിലും നടപ്പിലാക്കുന്ന പദ്ധതികളിൽ മൂന്ന് വർഷം മുമ്പ് പൂർത്തീകരിച്ച പദ്ധതികളിൽ നിന്നും ഓരോ അഗ്രികൾച്ചറൽ വർഷവും സിമ്പിൾ റാൻഡം സാമ്പ്ലിംഗ് വഴി മണ്ണുസംരക്ഷണ പഠന സർവ്വെയ്ക്കായി ഒരു സ്കീം തെരഞ്ഞെടുക്കുന്നത്.

 

താരതമ്യ പഠനത്തിനായി പദ്ധതി പ്രദേശത്തിന് പുറത്ത് ചുറ്റമുള്ള പ്രദേശത്തുനിന്നും 20% കൺട്രോൾ പ്ലോട്ടുകൾ തെരഞ്ഞെടുത്ത് സർവ്വെ നടത്തി, അവരുടെ ഇപ്പോഴത്തെ കാർഷിക വിളകളുടെ വിസ്തൃതിയും ഉല്പാദനവും മൂന്ന് വർഷം മുൻപുള്ള കാർഷിക വിളകളുടെ വിസ്തൃതിയും ഉല്പാദനവും തമ്മിൽ താരതമ്യ പഠനം നടത്തുക എന്നതാണ് വിലയിരുത്തൽ വിഭാഗത്തിന്റെ പ്രധാന ചുമതല. കൂടാതെ പദ്ധതി പ്രദേശത്തെ മറ്റു പുരോഗതികളും കണ്ടെത്തി റിപ്പോർട്ട് തയ്യാറാക്കുന്നു.

 

 

Copyright 2017 Official website of Department of Economics & Statistics, Govt. of Kerala, Design & Developed by KELTRON