സാമ്പത്തിക സെൻസസ്

          രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിൽ വരുന്ന സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മുഴുവൻ സംരംഭങ്ങൾ / സ്ഥാപനങ്ങളെ കുറിച്ചുള്ള ഔദ്യോഗികമായ കണക്കെടുപ്പാണ് സാമ്പത്തിക സെൻസസ്,  അഖിലേന്ത്യാതലത്തിൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സാമ്പത്തിക സെൻസസ് കേന്ദ്ര സർക്കാർ നടത്തുന്നു.

          രാജ്യത്തെ സമ്പദ്ഘടനയെ വിശകലനം ചെയ്യുന്നതിനായി സംഘടിതവും അസംഘടിതവുമായ സ്ഥാപനങ്ങളുടെ വാർഡ്തലം മുതൽ അഖിലേന്ത്യാ തലം വരെയുള്ള വിവരങ്ങൾ ഈ സെൻസസിലൂടെ ശേഖരിക്കുന്നു. കേന്ദ്ര സംസ്ഥാന സരക്കാരുകളുടെ പദ്ധതിരൂപീകരണം, നയരൂപീകരണം, വിവിധ മേഖലകളിലെ ഗവേഷണം, തുടർ സർവ്വെകൾ നടത്തുന്നതിനുള്ള ഫ്രെയിം തുടങ്ങിയ കാര്യങ്ങൾക്കായി സാമ്പത്തിക സെൻസസിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുന്നു.

          ഇന്ത്യയിൽ 1977, 1980, 1990, 1998, 2005 എന്നീ വർഷങ്ങളിലായി അഞ്ച് സാമ്പത്തിക സെൻസസുകൾ നടത്തിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി 2013 ജനുവരി മുതൽ  2014 ഏപ്രിൽ  വരെയുള്ള  കാലയളവിൽ സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സി.എസ്.ഒ ആറാമത് സാമ്പത്തിക സെൻസസ് നടത്തുകയുണ്ടായി.

          കേരളത്തിൽ 2013 മെയ് 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിലാണ് ആറാമത് സാമ്പത്തിക സെൻസസിന്റെ ഫീൽഡ് ജേലാികൾ പൂർത്തീകരിച്ചത്. 2011 ജനസംഖ്യാ കണക്കെടുപ്പ് അടിസ്ഥാനമാക്കി 150 കുടുംബങ്ങൾ വീതമുള്ള 67,500 എന്യൂമറേഷൻ ബ്ലോക്കുകളിൽ 2200 സൂപ്പർവൈസർമാരുടെ മേൽനോട്ടത്തിൽ 9500 എന്യൂമറേറ്റർമാരുടെ സേവനം ഉപയോഗിച്ച് കൊണ്ടാണ് വിവരങ്ങൾ ശേഖരിച്ചത്.

           ആറാമാത് സാമ്പത്തിക സെൻസസ് പ്രകാരം സംസ്ഥാനത്ത് 33,55,004 സ്ഥാപനങ്ങൾ /  സംരംഭങ്ങൾ പ്രവർത്തിക്കുന്നു. ഇതിൽ 53.8% ഗ്രാമപ്രദേശങ്ങളിലും 46.2% നഗരപ്രദേശങ്ങളിലും പ്രവർത്തിക്കുന്നു. ആകെ സ്ഥാപനങ്ങളിൽ  990919 എണ്ണം കാർഷികവൃത്തിയിലും 2364085 എണ്ണം കാർഷികേതരവൃത്തിയിലും  ഏർപ്പെട്ടിരിക്കുന്നു. അഞ്ചാമത് സാമ്പത്തിക സെൻസസുമായി താരതമ്യം ചെയ്യുമ്പോൾ സ്ഥാപനങ്ങളുടെ എണ്ണത്തിൽ 20.59% വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

 

 

Copyright 2017 Official website of Department of Economics & Statistics, Govt. of Kerala, Design & Developed by KELTRON