ഇ.എ.ആർ.എ.എസ് (100% സി.എസ്.എസ്)

 100% കേന്ദ്ര ഘടകപദ്ധതി

 

ഉപഘടകങ്ങൾ

·                    വിവരങ്ങൾ യഥാസമയം റിപ്പോർട്ട് ചെയ്യൽ   (ടി.ആർ.എസ്)

·                    കാർഷിക സ്ഥിതിവിവരകണക്കുകൾ റിപ്പോർട്ട് ചെയ്യുന്നതിന് ഒരു ഏജൻസി സ്ഥാപിക്കൽ

·                    (ഇ.എ.ആർ.എ.എസ്)

·                    ഭക്ഷ്യവിളകളുടെ സ്ഥിതിവിവരകണക്കുകൾ മെച്ചപ്പെടുത്തുക.

 

കാർഷിക സ്ഥിതിവിവരകണക്കുകൾ മെച്ചപ്പെടുത്തുന്നതിന്റെ ഉദ്ദേശ്യം

·                    പ്രധാന കാർഷിക വിളകളുടെ വിസ്തൃതി സംബന്ധിക്കുന്ന വിശ്വസനീയ വിവരങ്ങൾ ഓരോ കാർഷിക വർഷത്തിലും യഥാസമയം കണക്കാക്കുന്നു.

·                    പ്രധാന കാർഷിക വിളകളുടെ ഉത്പാദനവും വിസ്തൃതിയും സംബന്ധിക്കുന്ന വിവരങ്ങൾ ഓരോ കാർഷിക വർഷത്തിലും വിവിധ സീസണുകളിലായി കണക്കാക്കുന്നു.

·                    കാർഷിക വിസ്തൃതിയും കണക്കാക്കൽ, കാർഷിക വിസ്തൃതിയുടെ സമഹാരണം, വിളപരീക്ഷണം എന്നിവ ഐ.സി.എസ് പദ്ധതിയിലൂടെ സ്പോട്ട് സൂപ്പർവിഷനിലൂടെ നടപ്പാക്കുന്നു.

 

ജി. സി.ഇ.എസ് (ജനറൽ ക്രോപ്പ് എസ്റ്റിമേഷൻ സർവ്വെ)

·                    19 വിളകളുടെ വിള പരീക്ഷണങ്ങൾ നടത്തുന്നു.

·                    ഓരോ വർഷവും  റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നു.

 

(ഐ.സി.എസ്) വിള വിവരശേഖരണം മെച്ചപ്പെടുത്തുന്നതിനുളള പദ്ധതി

·                    വില്ലേജ്തലത്തിലുളള പ്രാഥമിക ജോലിക്കാർ വിവിധ സീസണുകളിലായി ശേഖരിക്കുന്ന ഏകദേശം 10000ത്തോളം വില്ലേജുകളിലെ കാർഷിക വിള വിവരങ്ങളുടെ ഭൗതികപരിശോധന.

·                    ഈ വില്ലേജുകളിലെ അടിസ്ഥാന ഭൂനികുതി രജിസ്റ്ററുകളിലെ വ്യത്യസ്ത കൃഷിയുടെ വിസ്തൃതി സമാഹരിച്ചത്  പരിശോധിക്കൽ

·                    വിളവെടുപ്പ്ഘട്ടത്തിൽ ഒരു വർഷം ഏകദ്ദേശം 31000 ത്തോളം  വിളപരീക്ഷണങ്ങൾ നടത്തി വിവരങ്ങൾ ശേഖരിക്കൽ

 

താഴെപറയുന്ന വിവരങ്ങൾ ശേഖരിക്കുന്നു

·                    കാർഷിക വിസ്തൃതിയുടെ കണക്കെടുപ്പും, ടി.ആർ.എസ് പദ്ധതിയുടെ സമയബന്ധിതമായ പൂർത്തിയാക്കലും.

·                    കൃഷിയും കാർഷിക വിസ്തൃതിയും രേഖപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന പൊരുത്തക്കേടുകളുടെ ആവൃത്തിയും അതിന്റെ ആഘാതവും  കണക്കാക്കുന്നു.

·                    സഹായകവിവരങ്ങൾ രേഖപ്പടുത്തുമ്പോൾ ഉണ്ടാകുന്ന പൊരുത്തക്കേടുകളും അതിന്റെ ആവൃത്തിയും ആഘാതവും കണക്കാക്കുന്നു.

·                    കൃഷി സംക്ഷിപ്ത സ്റ്റേറ്റ്മെന്റിലെ പൊരുത്തക്കേടുകളും  അതിന്റെ ആഘാതവും നിർണ്ണയിക്കൽ.

·                  വിളപരീക്ഷണത്തിന് നിശ്ചയിച്ചിട്ടുളള ക്ലിപ്തമായ നടപടിക്രമങ്ങളിൽ നിന്നുളള വ്യതിയാനവും അതിന്റെ ആഘാതവും നിർണ്ണയിക്കൽ.

 

കാർഷികസ്ഥിതിവിവരക്കണകണക്കുകൾ മെച്ചപ്പെടുത്തൽ (ഇ.എ.ആർ.എ.എസ്)

          എസ്റ്റാബ്ലിഷ്മെന്റ് ഓഫ് ആൻ ഏജൻസി ഫോർ റിപ്പോർട്ടിംഗ് അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ് എന്നത് 100% കേന്ദ്ര ഘടക പദ്ധതിയാണ്.  ഇൻഡ്യാ ഗവൺമെന്റിന്റെ കാർഷിക സഹകരണ മന്ത്രാലയത്തിന്റെ പ്രധാന പദ്ധതിയായ ഇംപ്രൂവ്മെന്റ് ഓഫ് അഗ്രിക്കൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ് (ഐ.എ.എസ്) ന്റെ ഒരു ഉപപദ്ധതിയാണ് ഇ.എ.ആർ.എ.എസ്.

ഇതിന് താഴെ പറയുന്ന ഉപഘടങ്ങൾ ഉണ്ട്

1.               വിവരങ്ങൾ  യഥാസമയം റിപ്പോർട്ട് ചെയ്യൽ (റ്റി.ആർ.എസ്)

2.              കാർഷിക സ്ഥിതിവിവരകണക്കുകൾ റിപ്പോർട്ട് ചെയ്യുന്നതിന് ഒരു ഏജൻസി സ്ഥാപിക്കൽ (ഇ.എ.ആർ.എ.എസ്)

3.              കാർഷിക വിളകളുടെ സ്ഥിതിവിവരകണക്കുകൾ മെച്ചപ്പെടുത്തൽ (ഐ.സി.എസ്)

കാർഷിക സ്ഥിതിവിവരകണക്കുകൾ മെച്ചപ്പെടുത്തുന്നതിന്റെ ഉദ്ദേശ്യം താഴെപറയുന്നു.

·                    പ്രധാന കാർഷിക വിളകളുടെ വിസ്തൃതി സംബന്ധിക്കുന്ന വിശ്വസനീയ വിവരങ്ങൾ ഓരോ കാർഷിക വർഷത്തിലും യഥാസമയം കണക്കാക്കുന്നു.

·                    പ്രധാന കാർഷിക വിളകളുടെ ഉത്പാദനവും വിസ്തൃതിയും സംബന്ധിക്കുന്ന വിവരങ്ങൾ ഓരോ കാർഷിക വർഷത്തിലും വിവിധ സീസണകളിലായി കണക്കാക്കുന്നു.

·                    കാർഷിക വിസ്തൃതി കണക്കാക്കൽ, കാർഷിക വിസ്തൃതിയുടെ സമഹാരണം, വിളപരീക്ഷണം എന്നിവ ഐ.സി.എസ് പദ്ധതിയിലൂടെ സ്പോട്ട് സൂപ്പർവിഷനിലൂടെ നടപ്പാക്കുന്നു.

          സംസ്ഥാനത്ത് ഈ പദ്ധതി നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയിട്ടുളള നോഡൽ ഏജൻസി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പാണ്.  സംരക്ഷിത വനങ്ങളായി പ്രഖാപിച്ചിട്ടുളള പ്രദേശങ്ങളൊഴികെയുളള സംസ്ഥാനത്തെ മൊത്തസ്ഥലത്തെയും കാർഷിക സ്ഥിതിവിരക്കണക്ക് സാമ്പിൾ സർവ്വെ വഴി ശേഖരിക്കുന്നു.  പദ്ധതികളുടെ കീഴിൽ നിലവിൽ 811 ഇൻവെസ്റ്റിഗേറ്റർ സോണുകളിലാണ് സാമ്പിൾ സർവ്വെ നടത്തുന്നത്.  ഇതിൽ ഓരോ സോണിൽ  നിന്നും 100 ക്ലസ്റ്ററുകൾ റാൻഡം രീതിയിൽ തെരഞ്ഞെടുത്താണ് സർവ്വെ നടത്തുന്നത്.

          ഓരോ കാർഷിക വർഷത്തിലും സംസ്ഥാനത്തെ ഭൂവിനിയോഗം, വിവിധ കാർഷിക വിളകളുടെ വിസ്തൃതി, ഉത്പാദനം, ഉൽപാദനക്ഷമത, ജലസേചന തോത്, ജലസേചന ശ്രോതസ്സ് തുടങ്ങിയ വിവരങ്ങൾ കണക്കാക്കുന്നതിനുവേണ്ടി സർവ്വെ നടത്തിവരുന്നു.

          ഈ പദ്ധതി പ്രകാരം ഓരോ കാലികവിളകളുടെയും, വാർഷിക വിളകളുടെയും ദീർഘകാലവിളകളുടെയും, വിളഭൂമി വിസ്തീർണ്ണവും ഉത്പാദനവും തിട്ടപ്പെടുത്തി വിവിധ നയരൂപീകരണത്തിനായി തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നു.

ഡിപ്പാർട്ട്മെന്റ് തയ്യാറാക്കുന്ന അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ് എന്ന പ്രസിദ്ധീകരണത്തിലെ പ്രധാന കണ്ടെത്തലുകൾ ഗവൺമെന്റിന്റെ വിവിധതലത്തിലുളള തീരുമാനങ്ങൾക്ക് പ്രയോജനപ്പടുത്തുന്നു.

ഇ.എ.ആർ.എ.എസ് ഏര്യ

ലക്ഷ്യം 

സംസ്ഥാനത്തെ ഓരോ പഞ്ചായത്തിന്റെയും ഭൂവിനിയോഗവും കൃഷി ചെയ്യുന്ന  സ്ഥലത്തെ ഓരോ വിളയുടെയും വിസ്തൃതിയും വിളപരീക്ഷണങ്ങൾ നടത്തി ഉല്പാദനം കണക്കാക്കുക യുമാണ് ഇതിന്റെ മുഖ്യ ലക്ഷ്യം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാർഷിക മേഖലയിലെ  സംസ്ഥാന വരുമാനവും നിർണ്ണയിക്കുന്നു.

എല്ലാ സോണുകളിലും സർവ്വെയുടെ രീതി ഒരു പോലെയാക്കുന്നതിനു വേണ്ടി ബി.റ്റിആർ അടിസ്ഥാന രേഖയായി  ഉപയോഗിക്കുന്നു.

സർവ്വെ കാലയളവ് 

ജൂലൈ  1 മുതൽ ജൂൺ 30 വരെയാണ് സർവ്വെ കാലയളവ്. ഇതിനെ മൂന്ന് സീസണുകളായി  തിരിച്ചിട്ടുണ്ട്.

വിരിപ്പ്    

ജൂലൈ        -

ഒക്ടോബർ  

മുണ്ടകൻ   

നവംബർ      -

ഫെബ്രുവരി        

പുഞ്ച    

മാർച്ച്          -

ജൂൺ                    

 

മേൽപ്പറഞ്ഞ പ്രകാരം കര ഭൂമിയിൽ 2 പ്രാവശ്യവും നിലം ഭൂമിയിൽ 3 പ്രാവശ്യവും എന്യൂമറേഷൻ നടത്തേണ്ടതാണ്.

ബ്ലോക്ക് - എ - ഭൂവിനിയോഗം

 

ഈ ബ്ലോക്കിനെ 13 ആയി  തരം തിരിച്ചിരിക്കുന്നു.

1)

കെട്ടിടവും പരിസരവും ഉൾപ്പെടുന്ന ഭാഗം.

2)

മറ്റു കാർഷികേതര ഉപയോഗം. ഇതിൽ റോഡ്, റെയിൽവെ, കനാൽ കൃഷിക്കല്ലാതെ പ്രത്യേക ആവശ്യത്തിനായി ഉപയോഗിക്കുന്ന സ്ഥലവും ഉൾപ്പെടുന്നു.

3)

പാറയും കൃഷിക്ക് ഉപയുക്തമല്ലാത്ത സ്ഥലവും.

4)

മറ്റിനം വൃക്ഷങ്ങൾ.

5)

പുൽത്തകിടിയും  പുൽമേടും.

6)

കൃഷിക്ക് ഉപയുക്തമായ തരിശ്  - 5 വർഷത്തിലധികമായി കൃഷി ചെയ്യാതെ  കിടക്കുന്നതും  എന്നാൽ കൃഷി ചെയ്യാൻ ഉപയുക്തവുമായ സ്ഥലം.

7)

മറ്റിനം തരിശ്  - 1  മുതൽ  5  വർഷം വരെ കൃഷി ചെയ്യാതെ  കിടക്കുന്ന സ്ഥലം.

8)

തൽക്കാല തരിശ്  - 1  വർഷമായി കൃഷി ചെയ്യാതെ  കിടക്കുന്ന സ്ഥലം.

9)

സാമൂഹ്യ വനവൽക്കരണം  റോഡരികിലോ മറ്റ് കോമ്പൗണ്ടുകളിലോ സാമൂഹ്യ വനവൽക്കരണ പദ്ധതി പ്രകാരം മരങ്ങൾ വച്ച് പിടിപ്പിക്കുന്ന ഭൂഭാഗം.

10)

വെളളക്കെട്ട് പ്രദേശം  വെളളം കെട്ടി  നിൽക്കുന്നതിനാൽ കൃഷി ചെയ്യാൻ പറ്റാത്തതും മണ്ണിട്ട് നികത്തിയാൽ  കൃഷി ചെയ്യാൻ പറ്റുന്നതുമായ പ്രദേശം.

11)

നിശ്ചല ജല പ്രദേശം.

12)

ചതുപ്പ് നിലം.

13)

കൃഷി ചെയ്യുന്ന ആകെ സ്ഥലം.

 

ബ്ലോക്ക് - ബി

കാലിക വിള കൃഷിസ്ഥലം മൂന്നായി തരം തിരിച്ചിരിക്കുന്നു. വിരിപ്പ്, മുണ്ടകൻ, പുഞ്ച എന്നിവ.

 

നിലം എന്യൂമറേഷൻ 

നിലം ക്ലസ്റ്ററുകളിൽ 3 സീസണിലും എന്യൂമറേഷൻ നടത്തണം. കാലിക വിളകൾ അവ ഏതു സീസണിലാണോ വിളവെടുക്കുന്നത് ആ സീസണിലെ വിളയായി രേഖപ്പടുത്തണം.  സന്ദർശിക്കുന്ന സീസണിൽ വിളവെടുക്കാത്ത വിളകൾ സി.ഒ.എസ് ആയി ആ സീസണിൽ രേഖപ്പെടുത്തുകയും വിളവെടുക്കുന്ന സീസണിൽ അതാത് വിളയുടെ ഇനമായും രേഖപ്പടുത്തണം.  വാർഷിക വിളകളും ദീർഘകാല വിളകളും ഒ.സി എന്നെഴുതി ഫോറം-1 ൽ വിസ്തൃതി രേഖപ്പെടുത്തണം

 

കരഭൂമി -  ഒന്നാം സന്ദർശനം 

ജൂലൈ 1 മുതൽ ഡിസംബർ 31 വരെയാണ് കര ഒന്നാം സന്ദർശനത്തിന്റെ കാലയളവ്. കരഭൂമി ഒന്നാം സന്ദർശന സമയത്ത് വിരിപ്പ്, മുണ്ടകൻ സീസണിൽ വിളവെടുക്കുന്ന വിളകളുടെ പേരും വിസ്തൃതിയും  അതാത് സീസണിൽ രേഖപ്പെടുത്തണം.

 

കരഭൂമി  രണ്ടാം സന്ദർശനം 

ജനുവരി  1  മുതൽ  ജൂൺ 30 വരെയാണ് കാലയളവ്.  ആ സമയത്ത് പുഞ്ച സീസണിലെ  കാലിക വിളകളും വാർഷിക വിളകളും ദീഘകാല വിളകളും എന്യൂമറേഷൻ നടത്തേണ്ടതാണ്.

ദീർഘകാല വിളകളുടെ വിവരങ്ങൾ ശേഖരിച്ച് നിർദ്ദിഷ്ട യൂണിറ്റിൽ  തന്നെ               രേഖപ്പെടു ത്തണം. ഒരു തവണയെങ്കിലും പുഷ്പിച്ച മരങ്ങളെ കായ്ക്കുന്നവ ആയി രേഖപ്പെടുത്തണം.

ഒരിക്കലെങ്കിലും ജലസേചനം നടത്തിയിട്ടുണ്ടെങ്കിൽ ആ സ്ഥലം ഇറിഗേറ്റഡ് ആയി കണക്കാക്കണം.

 

പ്രവചന റിപ്പോർട്ട്

          വിളകളുടെ പ്രചന റിപ്പോർട്ട് തയ്യാറാക്കുന്നതിനായി  ഓരോ പഞ്ചായത്തിലെയും  പ്രസ്തുത വിളകൾ മുന്നാണ്ടിലും തന്നാണ്ടിലും കൃഷി ചെയ്യുന്ന 10 പ്രധാന കർഷകരെ തിരഞ്ഞെടുത്ത് മുന്നാണ്ടിലും തന്നാണ്ടിലും കൃഷി ചെയ്ത വിസ്തൃതിയും വിളവ് നിരക്കും ചോദിച്ചറിഞ്ഞ് ഘടക സ്ഥിതി കണ്ടുപിടിക്കണം.

 

ഘടക സ്ഥിതി =   തന്നാണ്ട് വിസ്തീർണ്ണം    X 100

                         മുന്നാണ്ട് വിസ്തീർണ്ണം 

പ്രവചന റിപ്പോർട്ടിൽ ഘടക സ്ഥിതിയും വിളവ് നിരക്കുമാണ് റിപ്പോർട്ട് ചെയ്യേണ്ടത്. 

 

അഡ്വാൻസ് എസ്റ്റിമേറ്റ്

          ഒന്നാമത്തെ അഡ്വാൻസ് എസ്റ്റിമേഷൻ, രണ്ടാമത്തെ അഡ്വാൻസ് എസ്റ്റിമേഷൻ, മൂന്നാമത്തെ അഡ്വാൻസ് എസ്റ്റിമേഷൻ എന്നിങ്ങനെ മൂന്ന് അഡ്വാൻസ് എസ്റ്റിമേഷനുകളാണ് നൽകുന്നത്. അഡ്വാൻസ് എസ്റ്റിമേഷൻ നൽകുവാൻ വിളകളുടെ കൃഷി ചെയ്യുന്ന വിസ്തൃതി കണക്കാക്കുന്നതിന് പ്രാദേശിക അന്വേഷണം, കൃഷി ആഫീസറുടെ സഹായം,                 കാലാവസ്ഥ പ്രചന റിപ്പോർട്ടുകൾ, പ്രമുഖ കർഷകരുമായി ചർച്ച ചെയ്ത് കിട്ടുന്ന വിവരങ്ങൾ കൂടി കണക്കിലെടുക്കേണ്ടതാണ്.

ഉല്പാദനക്ഷമത കണക്കാക്കുന്നതിന് പ്രാദേശികാന്വേഷണം, കാലാവസ്ഥ മുൻ വർഷങ്ങളിലെ വിളപരീക്ഷണ റിപ്പോർട്ടുകൾ, പ്രമുഖ കർഷകരുടെ അഭിപ്രായം ഇവ പ്രയോജനപ്പടുത്തേണ്ടതാണ്.

രണ്ടാമത്തെയും മൂന്നാമത്തെയും അഡ്വാൻസ് എസ്റ്റിമേഷനുകൾ ആദ്യത്തെ എസ്റ്റിമേഷനുകളിൽ വന്നിട്ടുളള വ്യതിയാനങ്ങൾ ഉൾക്കൊളളിച്ചാണ് തയ്യാറാക്കി അയക്കുന്നത്.

 

വിവിധ കാർഷിക വിളകളുടെ ഉൽപ്പാദനം കണക്കാക്കൽ (ജി.സി.ഇ.എസ്)

ഇ.എ.ആർ.എ.എസ് സ്കീമിലെ ജനറൽ ക്രോപ്പ് എസ്റ്റിമേഷൻ സർവ്വെയിലൂടെ ഓരോ കാർഷികവർഷവും നെല്ല്, നാളികേരം, അടയ്ക്ക, മരച്ചീനി, ഏത്തവാഴ, മറ്റുവാഴ, കുരുമുളക്, ഇഞ്ചി, മഞ്ഞൾ, പൈനാപ്പിൾ, കശുവണ്ടി, പുളി, എളള്, വെറ്റില, പ്ലാവ്, കൊക്കോ, കരിമ്പ്, ജാതിക്ക, മാവ് എന്നീ 19 വിളകളുടെ ഉത്പാദനവും ഉത്പാദനക്ഷമതയും, ബ്ലോക്ക് / ജില്ല / സംസ്ഥാനതലത്തിൽ കണക്കാക്കി കേന്ദ്ര സർക്കാരിന് അയച്ചുകൊടുക്കുന്നു.  ഇവയിൽ നെല്ലിന്റേത് 3 സീസണുകളിലായും, മറ്റു വിളകളുടേത് വാർഷികമായുമായാണ് കണക്കാക്കുന്നത്.

·                    2016-17 കാർഷിക വർഷം മുതൽ നെല്ലിന്റെ 14 ജില്ലകളുടെയും ശരാശരി വിളവ് (മീൻയീൽഡ്) ഓരോ സീസണിലും തയ്യാറാക്കി സംസ്ഥാനകൃഷി വകുപ്പിന് നൽകുന്നു.

·                    പ്രധാനപ്പെട്ട 19 വിളകളുടെയും വിളവെടുപ്പ് പരീക്ഷണങ്ങളുടെ, പ്രതിമാസ റിപ്പോർട്ട്, ത്രൈമാസറിപ്പോർട്ട്, സീസണൽ റിപ്പോർട്ട് എന്നിവ കേന്ദ്രസർക്കാരിനയച്ചു കൊടുക്കുന്നു.

·                    എല്ലാ കാർഷിക വർഷവും അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നു.ഇതിൽ നെല്ലുൾപ്പടെ 19 പ്രധാന വിളകളുടെ ഉത്പാദനം, ഉത്പാദന ക്ഷമത എന്നിവ ഉൾപ്പെടുത്തി ബ്ലോക്ക് / ജില്ലാ തലത്തിലുളള റിപ്പോർട്ട് തയ്യാറക്കുകയും ചെയ്യുന്നു.

·                    ഓരോ ജില്ലയിൽ നിന്നും ഇൻവെസ്റ്റിഗേറ്റർമാരുടെ പരിശീലന പരിപാടി, പ്രാഥമിക ജീവനക്കാരുടെ ജോലി ഭാരം, വിളവെടുപ്പ് പരീക്ഷണ ഉപകരണങ്ങളുടെ വിവരം എന്നിവ  ശേഖരിച്ച് ക്രോഡീകരിച്ച് വർഷം തോറും യഥാസമയം കേന്ദ്ര സർക്കാരിന് നൽകുന്നു.

 

 ദേശീയ കാർഷിക ഇൻഷ്വറൻസ് കമ്പനി നടപ്പിലാക്കുന്ന വിള ഇൻഷ്വറൻസ് പദ്ധതിക്കായി തെരഞ്ഞെടുത്ത വിളകളുടെ ശരാശരി വിളവ് (Mean Yield) നൽകൽ

          സംസ്ഥാനത്ത് നടപ്പിലാക്കുന്ന വിള ഇൻഷ്വറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് 4 വിളകളുടെ ശരാശരി വിളവ് ദേശീയ കാർഷിക ഇൻഷ്വറൻസ് കമ്പനിക്ക് ഓരോ സീസണിലും (ഖാരിഫ്, റാബി-I, റാബി- II) നൽകുന്നു.  ജനറൽ ക്രോപ് എസ്റ്റിമേഷൻ സർവ്വെക്ക് വേണ്ടിയുളള വിളപരീക്ഷണങ്ങൾ കൂടാതെ വിജ്ഞാപനം ചെയ്യപ്പെട്ട വിളകൾക്ക് കൂടുതലായി വിളപരീക്ഷണങ്ങൾ നടത്തി കർഷകർക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നതിനു വേണ്ടി നിശ്ചിത യൂണിറ്റ് തലത്തിൽ  സീസൺ അടിസ്ഥാനത്തിൽ നെല്ലിന്  പഞ്ചായത്ത് തലത്തിലും മറ്റു വിളകളായ  മരച്ചീനി, ഏത്തവാഴ, മറ്റുവാഴ എന്നീ വിളകളൾക്ക് ബ്ലോക്ക്തലത്തിലും ശരാശരി വിളവ് കണക്കാക്കി അഗ്രികൾച്ചർ ഇൻഷ്വറൻസ് കമ്പനിക്ക്  നൽകുന്നു.  ഓരോ ജില്ലയിൽ നിന്നും  സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാർ പ്രത്യേകമായി വിളപരീക്ഷണങ്ങൾ നടത്തി അയച്ചുതരുന്ന റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിലാണ് ശരാശരി വിളവ് കണക്കാക്കുന്നത്. ഖാരിഫ്, റാബി-I എന്നീ സീസണുകളിൽ മരച്ചീനി, ഏത്തവാഴ എന്നീ വിളകളുടെ ശരാശരി വിളവും റാബി-II സീസണിൽ മരച്ചീനി, മറ്റുവാഴ എന്നീ വിളകളുടെ ശരാശരി വിളവും തയ്യാറാക്കി നൽകുന്നു.

          ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിൽ നിന്നും  ഓരോ സീസണിലും നെല്ലിന്റെ കൊയ്ത്തിനു മുമ്പുളള  പട്ടിക  ശേഖരിക്കുകയും ആയത് അഗ്രികൾച്ചർ ഇൻഷ്വറൻസ് കമ്പനിക്ക്  അയച്ചുകൊടുക്കുകയും ചെയ്യുന്നു.

 

വിളവിവരശേഖരണം മെച്ചപ്പെടുത്തുന്നതിനുളള  പദ്ധതി (ICS)

          1973-74 ൽ വളരെ ചെറിയ പദ്ധതിയായി തുടങ്ങിയ ഐ.സി.എസിനു വേണ്ടിയുളള സ്കീം തുടർന്നുളള വർഷങ്ങളിൽ പരമാവധി വിവരങ്ങൾ ഉൾക്കൊളളിച്ചുകൊണ്ട് വിപുലീകരിക്കുകയുണ്ടായി.  അപ്പോഴേക്കും സാമ്പിൾ ചെക്കിന്റെ   അളവ് കോലുകൾ മിക്കവാറും സ്ഥായിയായി മാറിയിരുന്നു. 2001-2002 കാലഘട്ടങ്ങളിൽ ഇ.എ.ആർ.എ.എസ് സംസ്ഥാനങ്ങളായ കേരളം, ഒറീസ്സ, പശ്ചിമബംഗാൾ തുടങ്ങിയ  സംസ്ഥാനങ്ങളിലും കൂടാതെ മറ്റ് 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പിലാക്കിയിരുന്നു.   സെൻട്രൽ സാമ്പിൾ മാത്രം നടത്തിയിരുന്ന ഡൽഹി ഒഴികെ  മറ്റെല്ലാ സംസ്ഥാനങ്ങളിലും രണ്ട് ഏജൻസികളും ഈ സ്കീം വഴിയുളള പരിശോധനകൾ നടത്തിയിരുന്നു.  1993-94 ൽ നിർത്തി വച്ച സെൻട്രൽ സാമ്പിൾ മുഖേന ശേഖരിക്കുന്ന ക്രോപ് അബ്സ്ട്രാക്ട് സ്റ്റേറ്റ്മെന്റിന്റെ  പരിശോധന 1999-2000 ൽ പരിഷ്കരിച്ചു.  പശ്ചിമബംഗാളിൽ പ്രസ്തുത ജോലി ഐ.സി.എസിന്റെ കീഴിലല്ല.

പ്രാഥമിക ഫീൽഡ് ജോലികളിൽ നിന്നും സാമ്പിൾ ചെക്ക് നടത്തി  ഈ സ്കീമിന്റെ  ഉദ്ദേശ ലക്ഷ്യങ്ങൾ താഴെപ്പറയുന്ന അന്വേഷണത്തിലൂടെ പൂർത്തിയാക്കുന്നു.

a)

ഓരോ സീസണിലും ഏകദേശം ആയിരത്തോളം വില്ലേജുകളിലെ  പ്രാഥമിക ജോലിക്കാർ കണ്ടെത്തിയ കാർഷിക വിവരങ്ങളുടെ ഭൗതിക പരിശോധന നടത്തൽ.

b)

ഈ വില്ലേജുകളിലെ അടിസ്ഥാന ഭൂ നികുതി  രജിസ്റ്ററിലെ  വ്യത്യസ്ത കൃഷിയുടെ വിസ്തീർണ്ണത്തിന്റെ സംഗ്രഹം സാമ്പിൾചെക്കിലൂടെ കണ്ടെത്തൽ.

c)

വിളവെടുപ്പ് ഘട്ടത്തിൽ ഒരു വർഷം ഏകദേശം 31000-ത്തോളം വിളപരീക്ഷണങ്ങൾ നടത്തി  ശേഖരിച്ച വിവരങ്ങൾ പരിശോധിക്കൽ.

 

സ്വതന്ത്രമായ രണ്ട് സാമ്പിളുകൾ എടുത്ത് താരതമ്യം ചെയ്യാവുന്ന വിധത്തിൽ സംസ്ഥാന ഗവൺമെന്റിന്റെ  പരിശോധനാ ഉദ്യോഗസ്ഥരും  എൻ.എസ്.എസ്.ഒ.യിലെ  ഫീൽഡ് ഓപ്പറേഷൻ ഡിവിഷനിലെ  ഉദ്യോഗസ്ഥരും സംയുക്തമായി  സാമ്പിൾ ചെക്ക് പരിശോധന  നടത്തന്നു.  ഈ പരിശോധനയിലൂടെ  ലഭിക്കുന്ന അടിസ്ഥാന വിവരങ്ങൾ രണ്ട് ഏജൻസികളും  പരസ്പരം കൈമാറുന്നു.

സാമ്പിൾ ചെക്ക് ജോലി  പൂർത്തിയായാലുടൻ, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും എൻ.എസ്.എസ്.ഒ.യിലെ ഫീൽഡ് ഓപ്പറേഷൻ ഡിവിഷൻ ഉദ്യോഗസ്ഥരും (a) ഒരു വില്ലേജിലെ വിസ്തീർണ്ണത്തിന്റെ എന്യൂമറേഷൻ (b) വിസ്തീർണ്ണത്തിന്റെ സംഗ്രഹം (c) വിളപരീക്ഷണങ്ങളുടെ പരിശോധന  എന്നിവ യഥാക്രമം എ.എസ്.1.0, എ.എസ്.1.1, എ.എസ്.2.0 എന്നീ ഷെഡ്യൂളുകളിൽ  രേഖപ്പെടുത്തേണ്ടതാണ്.

പട്ടിക തയ്യാറാക്കലിനും അപഗ്രഥനത്തിനും വേണ്ടി ഈ ഷെഡ്യൂളുകൾ പ്രത്യേകം എഴുതി പരസ്പരം കൈമാറുന്നു.

സർവ്വെ രൂപകല്പന, സാമ്പിൾ യൂണിറ്റുകൾ തെരഞ്ഞെടുക്കൽ, ഫീൽഡ് ജോലികളുടെ ഡാറ്റ പ്രോസസിംഗ് തുടങ്ങിയ എല്ലാ പ്രാഥമിക ജോലികളും  റിപ്പോർട്ട് തയ്യാറാക്കലും ഡാറ്റ അവലോകനവും അടക്കമുളള എല്ലാത്തിന്റെയും പൂർണ്ണ ഉത്തരവാദിത്വം എൻ.എസ്.എസ്.ഒ. യിൽ നിക്ഷിപ്തമാണ്.

ജനറൽ ക്രോപ് എസ്റ്റിമേഷൻ (GCES) സർവ്വെയുടെ നിർദ്ദേശങ്ങളും  നിബന്ധനകളും പ്രകാരമാണോ  സംസ്ഥാനത്തിന്റെ പ്രാഥമിക ജോലികൾ ചെയ്യുന്ന ഇൻവെസ്റ്റിഗേറ്റർ വിളപരീക്ഷണം നടത്തുന്നതെന്ന് സംയുക്ത പരിശോധനയിലൂടെ  നിർണ്ണയിക്കുന്നു. ഉൽപ്പന്നങ്ങളുടെ തൂക്കം, കൃഷിയിൽ നിന്നുളള വിളവെടുപ്പ്, പ്രത്യേക സൈസിലുളള  വിളപരീക്ഷണ പ്ലോട്ടിന്റെയും  റാന്റം നമ്പരുകളുടെയും തെരഞ്ഞെടുപ്പ് തുടങ്ങിയ എല്ലാ മേഖലകളും വിശദമായി പരിശോധിക്കുന്നു. 

ഇവ കൂടാതെ വിളപരീക്ഷണം നടത്തുന്നതിന് നൽകിയ ഉപകരണങ്ങളുടെ അവസ്ഥ പ്രാഥമിക ഉദ്യോഗസ്ഥന് ലഭിച്ച പരിശീലനം, കൃഷിയുടെ  അവസ്ഥ, നടീൽ വസ്തുക്കൾ, വളം, കീടനാശിനി, ജലസേചനം തുടങ്ങിയ ഇൻപുട്ടുകളുടെ ശരിയായ ഉപയോഗം എന്നിവയും പരിശോധിച്ച് ഉറപ്പാക്കുന്നു.

ഐ.സിഎസ് സ്കീമിന്റെ  സാമ്പിൾ ചെക്ക് പ്രോഗ്രാം വഴി  ശേഖരിക്കുന്ന വിവരങ്ങൾ സംസ്ഥാനത്തിന്റെ  നിലവിലെ  രീതി ശാസ്ത്രമനുസരിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്  താഴെപ്പറയുന്ന  വസ്തുതകൾ പരിഗണിക്കുന്നു.

*

കാർഷിക വിസ്തൃതിയുടെ  കണക്കെടുപ്പും റ്റി.ആർ.എസ് പദ്ധതിയുടെ  സമയബന്ധിത മായ പൂർത്തിയാക്കലും

*

കൃഷിയും കൃഷിയുടെ വിസ്തൃതിയും രേഖപ്പെടുത്തുമ്പോൾ വരുന്ന പൊരുത്തക്കേടുകളും അതിന്റെ ആവൃത്തിയും ആഘാതവും.

*

അനുബന്ധ വിവരങ്ങൾ രേഖപ്പെത്തുന്നതിലെ പൊരുത്തക്കേടുകളും അതിന്റെ ആവൃത്തിയും ആഘാതവും.

*

കൃഷി സംക്ഷിപ്ത സ്റ്റേറ്റ്മെന്റിലെ പൊരുത്തക്കേടുകളും അതിന്റെ ആവൃത്തിയും ആഘാതവും.

*

വിളപരീക്ഷണത്തിന് നിശ്ചിയിച്ചിട്ടുളള ക്ലിപ്തമായ നടപടിക്രമങ്ങളിൽ നിന്നുളള വ്യതിയാനവും അതിന്റെ ആഘാതവും.

മേൽനോട്ടം വഹിച്ചു നടത്തിയ വിളപരീക്ഷണത്തിന്റെ വിളവിന്റെ നിരക്കുകൾ നിശ്ചിത വിളകളുടെ ശരാശരി ഉല്പാദനവും സ്റ്റാന്റേർഡ് എററും കണക്കാക്കുന്നതിനായി  ഉപയോഗിച്ചു വരുന്നു.  പ്രസ്തുത എസ്റ്റിമേറ്റുകളെല്ലാം കേന്ദ്ര കൃഷി മന്ത്രാലയത്തിന് അയച്ചുകൊടുക്കുന്നു. വിളകളുടെ  അഡ്വാൻസ് എസ്റ്റിമേറ്റ്  തയ്യാറാക്കാൻ ഈ സ്രോതസ്  ഉപയോഗിക്കുന്നു.

ഐ.സി.എസ് പ്രേഗ്രാമിൽ  രണ്ട് സവിശേഷതകൾ കൂടി കൂട്ടിച്ചേർത്തിരിക്കുന്നു.

1)

വില്ലേജ് തലത്തിനുപരിയായി എത്ര മാത്രം കാർഷിക വിസ്തൃതി ഉണ്ടെന്നറിയാൻ വേണ്ടി കാർഷിക വിസ്തൃതിയുടെ സംഗ്രഹം സാമ്പിൾ ചെക്കിൽ ഉപയോഗിക്കുന്നു.

2)

ഏര്യ എന്യൂമറേഷനിൽ പ്രാഥമിക ഉദ്യോഗസ്ഥനും മേൽനോട്ടം  നിർവ്വഹിക്കുന്ന ഉദ്യോഗസ്ഥനും വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ വരുന്ന വ്യതിയാനത്തിന്റെ  കാരണങ്ങൾ കണ്ടുപിടിക്കുന്നതിനുവേണ്ടി കേന്ദ്ര സംസ്ഥാന പ്രതിനിധികൾ ഉൾപ്പെടുന്ന  ജില്ലാതല  കമ്മിറ്റികൾ രൂപീകരിക്കുന്നു.

 

 

 

 

 

 

Copyright 2017 Official website of Department of Economics & Statistics, Govt. of Kerala, Design & Developed by KELTRON