കമ്പ്യൂട്ടർ വിഭാഗം
സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിലെ ഇൻഫർമേഷൻ ടെക്നോളജി സംബന്ധിച്ച വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഡയറക്ടറേറ്റിൽ ഒരു കമ്പ്യൂട്ടർ വിഭാഗം പ്രവർത്തിക്കുന്നു. വകുപ്പ് നടത്തുന്ന വിവിധങ്ങളായ സർവ്വെകളുടെയും സ്കീമുകളുടെയും ഡാറ്റാ പ്രോസസിംഗ്, വാലിഡേഷൻ, നെറ്റ് വർക്കിംഗ് സർവ്വീസസ് തുടങ്ങിയ വിഷയങ്ങൾ ഈ ഡിവിഷനിൽ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ കൈകാര്യം ചെയ്യുന്നു. വകുപ്പിന്റെ സർവ്വെകൾക്കാവശ്യമായ ഓൺലൈൻ / ഓഫ് ലൈൻ സോഫ്റ്റ് വെയറുകൾ തയ്യാറാക്കുകയും ജില്ലാ-താലൂക്കുകളിൽ നിന്നുമുള്ള ഓൺലൈൻ ഡാറ്റാ ട്രാൻസ്മിഷൻ സൂപ്പർവൈസ് ചെയ്യുകയും ചെയ്യുന്നു.
വകുപ്പിലെ ഐ.റ്റി അടിസ്ഥാന സൗകര്യങ്ങൾ.
· സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിന് 50 mbps ബ്രോഡ് ബാന്റ് കണക്ഷൻ ഡയറക്ടറേറ്റ് തലത്തിലും 4 mbps ബ്രോഡ് ബാന്റ് ജില്ലകളിലും 2 mbps ഇന്റർനെറ്റ് കണക്ഷൻ താലൂക്ക് ആഫീസ് തലങ്ങളിലും ലഭ്യമാണ്.
· കൂടാതെ ഡയറക്ടറേറ്റിൽ സർക്കാരിന്റെ കേസ്വാൻ (KSWAN) ബ്രോഡ് ബാന്റ് കണക്ഷനും വകുപ്പിന്റെ ഇന്റർനെറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നു.
· ഡയറക്ടറേറ്റിൽ ശരാശരി 70%, ജില്ലാ ആഫീസുകളിൽ ശരാശരി 60%, താലൂക്ക് ആഫീസുകളിൽ ശരാശരി 30%, എന്നിങ്ങനെ കമ്പ്യൂട്ടർവൽക്കരിച്ചിട്ടുണ്ട്.
· ഡയറക്ടറേറ്റ്, ജില്ലാ ആഫീസുകൾ, താലൂക്ക് ആഫിസുകൾ എന്നിവിടങ്ങളിൽ ലഭ്യമായ കമ്പ്യൂട്ടറുകളും പ്രിന്ററുകളും LAN സഹായത്തോടെ നെറ്റ് വർക്ക് ചെയ്തിട്ടുണ്ട്.
· വകുപ്പിന്റെ ഡാറ്റാബേസ് കൈകാര്യം ചെയ്യുന്നതിനായി കമ്പ്യൂട്ടർ ഡിവിഷനിൽ ആവശ്യത്തിന് സെർവർ സൗകര്യവും ലഭ്യമാണ്.