ജനന-മരണ സ്ഥിതിവിവരക്കണക്ക് വിഭാഗം

          വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലൂടെ സിവിൽ രജിസ്ട്രേഷൻ, സ്പോട്ട്ചെക്ക് സർവ്വെ, സാമ്പിൾ രജിസ്ട്രേഷൻ സർവ്വെ എന്നീ പദ്ധതികളുടെ നിർവ്വഹണം നടത്തുന്നു. അഡീഷണൽ ഡയറക്ടർ (ജനറൽ) ന്റെ നേതൃത്വത്തിൽ പ്രസ്തുത പദ്ധതികളുടെ നടത്തിപ്പ് രണ്ട് സെക്ഷനുകളിലായി വിഭജിച്ച് (വി.എസ് സെക്ഷനും എസ്.ആർ.എസ് സെക്ഷനും) പ്രവർത്തിക്കുന്നു. വി.എസ്.സെക്ഷന്റെ മേൽനോട്ടം ഒരു അസിസ്റ്റന്റ് ഡയറക്ടർക്കും എസ്.ആർ.എസ് സെക്ഷന്റെ ചുമതല ഒരു റീജിയണൽ സ്റ്റാറ്റിസ്റ്റിക്കൽ ആഫീസർക്കും നൽകിയിട്ടുണ്ട്. ഈ രണ്ട് സെക്ഷനുകളുടെയും പ്രവർത്തനം ഏകോപിപ്പിച്ച് ഒരു ഡെപ്യൂട്ടി ഡയറക്ടർ, യൂണിറ്റ് മേധാവിയായി പ്രവർത്തിക്കുന്നു. പദ്ധതികളുടെ വിശദ വിവരം ചുവടെ കൊടുത്തിരിക്കുന്നു.

1)        സിവിൽ രജിസ്ട്രേഷൻ പദ്ധതി

1960ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ട് അനുസരിച്ച് പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ഉള്ള ജനന-മരണ രജിസ്ട്രാർമാർ അവരവരുടെ അധികാര പരിധിയിൽ സംഭവിക്കുന്ന ജനന-മരണങ്ങൾ രജിസ്റ്റർ ചെയ്യുന്നു. രജിസ്ട്രേഷൻ ഫാറങ്ങളുടെ ലീഗൽ ഭാഗം ബന്ധപ്പെട്ട രജിസ്ട്രേഷൻ യൂണിറ്റുകളിൽ സൂക്ഷിക്കുകയും സ്റ്റാറ്റിസ്റ്റിക്കൽ വിഭാഗം ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന് കൈമാറുകയും ചെയ്യുന്നു. ഇവയുടെ അടിസ്ഥാനത്തിൽ വാർഷിക റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യുന്നു.

II) സ്പോട്ട്ചെക്ക് സർവ്വെ

 RBD ആക്ട് 1969 പ്രകാരം എല്ലാ ജനന മരണങ്ങളും 21 ദിവസത്തിനകം രജിസ്റ്റർ ചെയ്യേണ്ടതാണ്. ഈ കാലയളവിനുള്ളിൽ രജിസ്റ്റർ ചെയ്യാത്ത സംഭവങ്ങൾ വീഴ്ച വരുത്തിയതിനുള്ള പിഴ നൽകി മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ.

 പട്ടണത്തിലെ രജിസ്ട്രേഷൻ റിക്കാർഡുകളിൽ നിന്നും കിട്ടുന്ന വിവരങ്ങൾ അവിടുത്തെ തദ്ദേശവാസികളെ  സംബന്ധിച്ചത് മാത്രമായിരിക്കില്ല. അവിടുത്തെ വാസ്തവമായ ജനന തിരക്കോ മരണ നിരക്കൊ ജനസംഖ്യയിലുണ്ടാകുന്ന മാറ്റമോ അറിയാൻ ഇത് ഉതകുന്നില്ല. ഗ്രാമ പ്രദേശങ്ങളിലും ഇതുപോലെ തന്നെ പട്ടണപ്രദേശങ്ങളിലും അവിടുത്തെ തദ്ദേശവാസികൾക്കുണ്ടാകുന്ന ജനന മരണങ്ങളുടെ ശരിയായ വിവരം ലഭ്യമാകുന്നില്ല.

മുകളിൽ സൂചിപ്പിച്ചിരക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനു വേണ്ടിയാണ് സ്പോട്ട്ചെക്ക് സർവ്വെ മുനിസിപ്പാലിറ്റി / കോർപ്പറേഷനുകളിൽ നടത്തുന്നത്. അതായത് സ്പോട്ട് ചെക്ക്  സർവ്വെ വഴി മുനിസിപ്പാലിറ്റി  / കോർപ്പറേഷനുകളിലെ യഥാർത്ഥ ജനന മരണ നിരക്കുകൾ  കണക്കാക്കുവാൻ കഴിയും. നിലവിൽ അഞ്ച് കോർപ്പറേഷനുകളിലും 29 മുനിസിപ്പാലിറ്റികളിലും ആണ് സ്പോട്ട്ചെക്ക് സർവ്വെ നടത്തുന്നത്. കൂടാതെ തെരഞ്ഞെടുത്ത മുനിസിപ്പാലിറ്റി / കോർപ്പറേഷനുകളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ കൂടി ഉൾപ്പെടുത്തി വാർഷിക റിപ്പോർട്ടായ  റസിഡൻഷ്യൽ വൈറ്റൽ റേറ്റ്സ്  തയ്യാറാക്കുന്നു.

I)      സാമ്പിൾ രജിസ്ട്രേഷൻ സർവ്വെ

 

ഒരു രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവും ആയ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള പദ്ദതികൾ ആസൂത്രണം ചെയ്യുന്നതിന് അവിടുത്തെ ജനസംഖ്യ സംബന്ധിച്ച് ശരിയായ കണക്കുകൾ അന്ത്യന്താപേക്ഷിതമാണ്. സാധാരണയായി 10 വർഷത്തിലൊരിക്കൽ നടത്തുന്ന കാനേഷുമാരി (ജനസംഖ്യ സെൻസസ്) മുഖേനയാണ്  ജനസംഖ്യാ വിവരങ്ങൾ ശേഖരിക്കുന്നത്. ജനസംഖ്യയിൽ വർഷാവർഷം ഉണ്ടാകുന്ന വ്യതിയാനം വിശകലനം ചെയ്യുവാൻ ഇവ സഷായകമാവുന്നില്ല. ഒരു പ്രദേശത്ത് നടക്കുന്ന ജനനവും മരണവും അടിസ്താനമാക്കിയാണക്ക അവിടുത്തെ ജനസംഖ്യ കണക്കാക്കുന്നത്. കൂടാതെ ആരോഗ്യമേഖലയിൽ നടപ്പാക്കുന്ന പല പദ്ധതികളും അവലോകനം ചെയ്യാൻ ജനന മരണ നിരക്കുകൾ അത്യാവശ്യമാണ്. വർഷം തോറുമുള്ള ജനന മരണ കണക്കുകൾ ലഭിക്കുന്നത് 1969 ൽ നിലവിൽ വന്ന രജിസ്ട്രേഷൻ ഓഫ് ബർത്ത് ആന്റ് ഡെത്ത് ആക്ട് (RBD ആക്ട്)  അനുസരിച്ച് പ്രവർത്തിക്കുന്ന സിവിൽ രജിസ്ട്രേഷൻ സിസ്റ്റം മുഖേനയാണ്.

 

 

Copyright 2017 Official website of Department of Economics & Statistics, Govt. of Kerala, Design & Developed by KELTRON