പ്രാദേശികതല വികസനത്തിനുള്ള  അടിസ്ഥാന സ്ഥിതിവിവരകണക്ക്  (ബി.എസ്.എൽ.എൽ.ഡി)

 പദ്ധതികൾ

ഇന്ത്യൻ ഭരണഘടനയുടെ 73, 74 ഭേദഗതികളിലൂടെ രാജ്യത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കൂടുതൽ അധികാര വികേന്ദ്രീകരണം നൽകുകയും വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത്  നടപ്പിലാക്കുന്നതിനുള്ള ചുമതല നൽകുകയും ചെയ്തു. ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട് ആസൂത്രണ പ്രക്രിയയുടെ പ്രാധാന്യം കണക്കിലെടുത്ത് താഴെ തട്ടിലുള്ള ആസൂത്രണത്തിന് ആവശ്യമായ പ്രാദേശിക സ്ഥിതിവിവരകണക്കുകളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനുള്ള  സംവിധാനങ്ങൾ ഒരുക്കാൻ ഡോ.സി.രംഗരാജൻ അദ്ധ്യക്ഷനായ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ 2001-ൽ ശുപാർശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥിതിവിവരക്കണക്ക് ശേഖരണം ശക്തിപ്പെടുത്തുന്നതിനായി ഒരു കേന്ദ്രാവിഷ്കൃത പദ്ധതി നടപ്പിലാക്കുകയും, ടി പദ്ധതി കേന്ദ്രസർക്കാരിന്റെ കീഴിലുള്ള മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ, ഇന്ത്യാ സ്റ്റാറ്റിസ്റ്റിക്കൽ സ്ട്രെങ്തനിംഗ്  (ഐ.എസ്.എസ്.പി) എന്ന പ്രോജക്ട് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കുകയും ചെയ്തു വരുന്നു.

            കേന്ദ്രസർക്കാരിന്റെ ഐ.എസ്.എസ്.പി പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ സ്ഥിതിവിവരകണക്ക് ശേഖരണം ശക്തിപ്പെടുത്തുന്നതിനായി  നിലവിൽ എസ്.എസ്.എസ്.പി  എന്ന പദ്ധതി സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്നു. എസ്.എസ്.എസ്.പി   പ്രോജക്ടിലെ വിവിധ ആക്ടിവിറ്റികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാദേശികതല വികസനത്തിനായുള്ള അടിസ്ഥാന സ്ഥിതിവിവരകണക്ക് ശേഖരണം. 

ലക്ഷ്യങ്ങൾ

1.   ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും കീഴിൽ വരുന്ന  വിവിധ സർക്കാർ ഓഫീസുകളിൽ ലഭ്യമായ ഒഫീഷ്യൽ സ്റ്റാറ്റിസ്റ്റിക്സിന്റെ ശേഖരണവും അവയുടെ ക്രോഡീകരണവും വിശകലനവും.

2.   വാർഷിക പദ്ധതികളുടെ രൂപീകരണത്തിനായി വേണ്ട ഡാറ്റ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുക.

3.   ഡാറ്റയുടെ ലഭ്യതയനുസരിച്ച് പരിമിതമായ വിഭവങ്ങൾ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുക.

4.  ഗവേഷകർക്കും വിദ്യാർത്ഥികൾക്കും മറ്റ് ഡാറ്റാ ഉപഭോക്താക്കൾക്കും സഹായകമാകുംവിധം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ ഡാറ്റ ലഭ്യമാക്കുക.

2015-16 അടിസ്ഥാന വർഷമാക്കി സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അടിസ്ഥാനത്തിൽ ലഭ്യമായ ഡാറ്റ ശേഖരിക്കുകയും ക്രോഡീകരിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ മേഖലകളെ സംബന്ധിച്ചുള്ള ഡാറ്റാ ശേഖരണം ആണ് വിവിധ ഷെഡ്യൂളുകളിലായി ശേഖരിച്ചിട്ടുള്ളത്.

2016-17, 2017-18 എന്നീ വർഷത്തേയ്ക്കുള്ള അപ്ഡേഷനും ഉന്നതവിദ്യാഭ്യാസം, വാഹന രജിസ്ട്രേഷൻ, പാക്കേജ് ചെയ്ത കുടിവെള്ള യൂണിറ്റുകൾ, ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ് നിർമ്മിച്ച കിണറുകൾ  എന്നീ മേഖലകൾ കൂടുതലായി ഉൾക്കൊള്ളിച്ചു കൊണ്ട് 49 ബ്ലോക്കുകളിലായി വിവരശേഖരണവും നടത്തുകയുണ്ടായി.

ബി.എസ്.എൽ.എൽ.ഡി ഡാറ്റാ എൻട്രിയ്ക്കും, ക്രോഡീകരണത്തിനും വിശകലനും ചെയ്യുന്നതിനുമായി ഒരു ഓൺലൈൻ സോഫ്റ്റ് വെയർ വകുപ്പ് വികസിപ്പിക്കുകയും 01/11/2018 ന് വകുപ്പിന്റെ വെബ് സൈറ്റിൽ അവ ഹോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ജില്ല, ബ്ലോക്ക്, പഞ്ചായത്ത്, നിയമസഭ / പാർലമെന്റ് മണ്ഡലം എന്നീ വിവിധ തലങ്ങളിലുള്ള ഡാറ്റയുടെ ഡൈനാമിക് റിപ്പോർട്ടുകൾ സോഫ്റ്റ് വെയറിൽ ലഭ്യമാണ്. കൂടാതെ വകുപ്പ് നടപ്പിലാക്കുന്ന വിവിധ അഡ്ഹോക്ക് സർവ്വെകളുടെ ഡാറ്റയും, 10-ാം കാർഷിക സെൻസസിന്റെ ഫസ്റ്റ് ഫേസിന്റെ ഡാറ്റയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

  തുടർ വർഷങ്ങളിൽ ബി.എസ്.എൽ.എൽ.ഡി സർവ്വെ ഒരു റഗുലർ സർവ്വെ ആയി വകുപ്പ് നടത്തുന്നതും പദ്ധതി ആസൂത്രണത്തിനാവശ്യമായ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതുമാണ്.

 

വിവരശേഖരണം നടത്തുന്ന വിവിധ മേഖലകൾ

1

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള തിരിച്ചറിയൽ വിവരങ്ങളും, പൊതുസ്ഥിതിയും.

2

അടിസ്ഥാന സൗകര്യങ്ങൾ

3

സാമൂഹിക സാംസ്കാരിക സൗകര്യങ്ങൾ

4

രജിസ്റ്റർ ചെയ്തിട്ടുള്ള വിപണികൾ

5

ജനസംഖ്യാ കണക്കുകൾ

6

രജിസ്റ്റർ ചെയ്ത ജനന-മരണ വിവരങ്ങൾ

7

അംഗനവാടികളുടെ വിശദാംശങ്ങൾ

8

ഭൂവിനിയോഗം, വിളകളെ സംബന്ധിച്ചുള്ള വിവരങ്ങൾ

9

മൃഗസംരക്ഷണ വകുപ്പിൽ നിന്ന് ലഭ്യമായ വിവരങ്ങൾ

10

ക്ഷീരസഹകരണ സംഘങ്ങൾ, ക്ഷീര പദ്ധതികൾ

11

മത്സ്യബന്ധന മേഖല

12

വിദ്യാഭ്യാസം

13

ആരോഗ്യ മേഖല

14

കുടിവെള്ള പദ്ധതികൾ

15

പട്ടികജാതി - പട്ടിക വർഗ്ഗ കോളനികൾ

16

പെൻഷൻ, അലവൻസ് സ്കീമുകൾ

17

പൊതുവിതരണ സംവിധാനം

18

കെട്ടിടങ്ങളുടെ വിശദാംശങ്ങൾ

19

അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ

20

കുടുംബശ്രീ സംബന്ധിച്ച വിശദാംശങ്ങൾ

21

സംരംഭങ്ങളുടെ വിശദാംശങ്ങൾ

22

ബാങ്ക്, സഹകരണ സംഘങ്ങൾ

23

തൊഴിൽ ഉറപ്പു പദ്ധതികൾ

24

അക്ഷയകേന്ദ്രങ്ങൾ

25

അടക്കഭൂമി / ശ്മശാനങ്ങൾ

26

ഖനനം, ഖനി എന്നിവയെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ

27

വിനോദ സഞ്ചാര കേന്ദ്രങ്ങൾ

28

അനർട്ട് സ്കീമിന്റെ ഗുണഭോക്താക്കൾ

29

വൈദ്യുതി കണക്ഷനുകൾ

30

കുറ്റകൃത്യങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ

 

 

Copyright 2017 Official website of Department of Economics & Statistics, Govt. of Kerala, Design & Developed by KELTRON