വാർഷിക വ്യവസായ സർവ്വെ (എഎസ്ഐ)

 

     സംസ്ഥാനത്തിന്റെ വ്യാവസായിക സ്ഥിതിവിവരക്കണക്കിന്റെ മുഖ്യ ശ്രോതസ്സാണ് വാർഷിക വ്യവസായ സർവ്വെ. സാമ്പത്തിക സ്ഥിതിയുടെ പുരോഗതിയിൽ വ്യവസായമേഖല മുഖ്യ പങ്ക് വഹിക്കുന്നു. കേരളത്തിലെ വ്യവസായ മേഖലയുടെ പുരോഗതി വിലയിരുത്തു ന്നതിനായി വർഷം തോറും വാർഷിക വ്യവസായ സർവ്വെ നടത്തി വരുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ആഫീസാണ് (സി.എസ്.ഒ) സർവ്വെയ്ക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത്. സംഘടിത ഉത്പാദന മേഖലയിൽ ഉത്പാദനത്തിലും റിപ്പയർ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതുമായ വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ആസ്തി, ബാധ്യത, തൊഴിൽ, തൊഴിലാളികളുടെ വേതനം, വരവ് ചെലവുകൾ, മുതലായ വിവരങ്ങൾ സർവ്വെ മുഖേന ശേഖരിക്കുന്നു. ശേഖരിച്ച വിവരങ്ങളിൽ നിന്നും ഫാക്ടറികളുടെ എണ്ണം, സ്ഥിരമൂലധനം, പ്രവർത്തന മൂലധനം, മൂലധന രൂപീകരണം, മൊത്ത മൂല്യ വർദ്ധനവ് തുടങ്ങിയ ഘടകങ്ങൾ നിർണ്ണയിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. നവീന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നയങ്ങൾ രൂപീകരിക്കുന്നതിനും വ്യാവസായിക സ്ഥിതിവിവരക്കണക്കിന്റെ പങ്ക് നിർണ്ണായകമാണ്.

          കളക്ഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആക്ട് 2008 (സി.എസ്.ഒ ആക്ട് 2008) ന്റെ പരിധിയിൽപ്പെടുത്തിയാണ് എ.എസ്.ഐ സർവ്വെ നടത്തുന്നത്. സി.എസ്.ഒ ആക്ട് 2008 പ്രകാരം എല്ലാ വർഷവും സർവ്വെ നോട്ടിഫൈ ചെയ്യുകയും കേരള ഗവൺമെന്റ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർമാരെ ഗസറ്റ് വിജ്ഞാപനം നടത്തി സ്റ്റാറ്റിസ്റ്റിക്സ് ആഫീസറായി നിയമിക്കുകയും ചെയ്യുന്നു. സ്റ്റാറ്റിസ്റ്റിക്സ് ആഫീസർ സ്ഥാപനങ്ങൾക്ക് നോട്ടീസ് ഇഷ്യൂ ചെയ്യുകയും ജില്ലാ ആഫീസിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു. സർവ്വെ ഉദ്യോഗസ്ഥരുടെ അധികാരങ്ങളും ചുമതലകളും സി.ഒ.എസ് ആക്ടിൽ പരാമർശിച്ചിട്ടുണ്ട്. അവയിൽ ഉദ്യോഗസ്ഥർക്ക് സ്ഥാപനത്തിൽ പ്രവേശിക്കുന്നതിനും പ്രധാനപ്പെട്ട രേഖകൾ ശേഖരിക്കുന്നതിനുള്ള അധികാരം, ഡാറ്റയുടെ രഹസ്യാത്മകത സൂക്ഷിക്കുന്നതിനുള്ള ചുമതല തുടങ്ങിയവ ഉൾപ്പെടുന്നു. സർവ്വെയ്ക്കായി തയ്യാറാക്കിയ, ഷെഡ്യൂൾ ഉപയോഗിച്ചാണ് യൂണിറ്റുകളിൽ നിന്ന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നത്. ടി ഷെഡ്യൂളിലെ പാർട്ട് I ഉപയോഗിച്ച് വ്യവസായ സ്ഥാപനങ്ങളുടെ ആസ്തി, ബാധ്യത, ഉത്പാദനം, തൊഴിൽ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നു.

            സർവ്വെ ചെയ്യപ്പെടേണ്ട യൂണിറ്റുകൾ തെരഞ്ഞെടുത്ത് നൽകുന്നത് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ആഫീസാണ് (സി.എസ്.ഒ). സാമ്പത്തിക വർഷമാണ് സർവ്വെയുടെ റഫറൻസ് പിരീഡായി കണക്കാക്കുന്നത്. റഫറൻസ് പിരീഡിനുശേഷം ഒരു വർഷത്തെ കാലാവധിയാണ് സർവ്വെ കാലാവധിയായി കണക്കാക്കുന്നത്. ഫീൽഡ്തല ജോലികളും സി.എസ്.ഒ ലഭ്യമാക്കിയിട്ടുള്ള Microsoft Access based e-schedule package ഉപയോഗിച്ചുള്ള ഡാറ്റാ എൻട്രിയും ജില്ലയിലെ ബന്ധപ്പെട്ട ഇൻവെസ്റ്റിഗേറ്റർമാരാണ് ചെയ്യുന്നത്. ആയത് റിസർച്ച് ആഫീസർ സ്ക്രൂട്ടിനി നടത്തിയതിനുശേഷം ഡയറക്ടറേറ്റിൽ ലഭ്യമാക്കുന്നു. തുടർന്ന് അവ സ്റ്റാറ്റിസ്റ്റിക്കൽ സോഫ്റ്റ് വെയറായ STATA ഉപയോഗിച്ച് ഫാക്ടറികളുടെ എണ്ണം, സ്ഥിര മൂലധനം, പ്രവർത്തന മൂലധനം, വരുമാനം, ലാഭം, മൊത്തമൂല്യം എന്നിവ നിലവിലെ വിലയെ അടിസ്ഥാനമാക്കി നിർണ്ണയിക്കുന്നു.

            എ.എസ്.ഐ സർവ്വെ മുഖേന കണക്കാക്കുന്ന എസ്റ്റിമേറ്റുകൾ സംസ്ഥാന വരുമാനം നിർണ്ണയിക്കുന്നതിനുള്ള മുഖ്യ ഘടകമാണ്. കൂടാതെ WPI, IIP എന്നീ ഇൻഡക്സുകളുടെ Base year  പുതുക്കുന്നതിനുള്ള ഫ്രെയിമായി എ.എസ്.ഐ ഡാറ്റ ഉപയോഗിക്കുന്നു.

 

ഡാറ്റയുടെ സോഴ്സ്

       സർവ്വെയുടെ പരിധിയിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

i)              Factories Act 1948 ലെ Section 2m (i), 2m (ii) പ്രകാരം രജിസ്റ്റർ ചെയ്ത ഫാക്ടറികൾ.

ii)             Bidi & Cigar Workers (Conditions of employment) Act 1966 പ്രകാരം രജിസ്റ്റർ ചെയ്ത ഫാക്ടറികൾ.

iii)            കേരളത്തിൽ എഴുപത്തിയഞ്ചോ അതിൽ കൂടുതലോ ജീവനക്കാരുള്ളതും Factories Act 1948 ലെ Section 2m (i), 2m (ii) പ്രകാരം രജിസ്റ്റർ ചെയ്യാത്തതും എന്നാൽ ചുവടെ സൂചിപ്പിച്ചിരിക്കുന്ന ഏഴ് Acts / Board / Authority ൽ ഏതെങ്കിലും ഒന്നിൽ രജിസ്റ്റർ ചെയ്തതുമായ സ്ഥാപനങ്ങൾ.

a)     Companies Act 1956.

b)     Factories Act 1948.

c)     Shops and Commercial Establishment Act.

d)     Societies Registration Act.

e)     Co-operative Societies Act.

f)     Khadi and Village Industries Board.

g)     Directorate of Industries (District Industries Centre) in the Business Register of Establishments (BRE) as available with National Accounts Division and Verified by Field Operations Division (FOD).

 

സാമ്പിൾ തെരഞ്ഞെടുക്കുന്ന രീതി

        വാർഷിക വ്യവസായ സർവ്വെ 2015-16 മുതൽ Dr.G.C.Manna അദ്ധ്യക്ഷതയിലുള്ള Standing Committee on Industrial Statistics (SCIS) സബ് ഗ്രൂപ്പിന്റെ ശുപാർശ പ്രകാരം SCIS യുടെയും National Statistical Commission (NSC) ന്റെയും അംഗീകാരത്തോടുകൂടി പുതിയ സാമ്പ്ലിംഗ് ഡിസൈനാണ് സർവ്വെയ്ക്ക് സ്വീകരിച്ചിരിക്കുന്നത്. പ്രസ്തുത സാമ്പ്ലിംഗ് ഡിസൈൻ പ്രകാരം പുതുക്കിയ സാമ്പ്ലിംഗ് ഫ്രയിമിനെ സെൻട്രൽ സാമ്പിൾ, സ്റ്റേറ്റ് സാമ്പിൾ എന്നീ രണ്ട് ഭാഗങ്ങളായി തിരിക്കുന്നു. സെൻട്രൽ സാമ്പിളിൽ സെൻസസ്, സാമ്പിൾ എന്നീ രണ്ട് സ്കീമുകളുണ്ട്.

1.      സെൻസസ് സ്കീം

        കേരളത്തിൽ എഴുപത്തിയഞ്ചോ അതിൽ കൂടുതലോ ജീവനക്കാരുള്ള വ്യവസായ സ്ഥാപനങ്ങളാണ് സെൻസസ് സ്കീമിൽ ഉൾപ്പെടുന്നത്.

        സെൻസസ് സ്കീമിലെ യൂണിറ്റുകളെ ഒഴിവാക്കിയതിനുശേഷം state X district X sector X  3 digit NIC-2008 എന്ന strata ൽ നാലോ അതിൽ കുറവോ യൂണിറ്റുകളുള്ളതും ടി സ്കീമിൽ ഉൾപ്പെടും. Bidi, manufacturing, electricity എന്നീ സെക്ടറുകളിൽ നിന്ന് വെവ്വേറെയാണ് strata രൂപീകരിക്കുന്നത്.

2.     ഫ്രയിമിൽ ശേഷിക്കുന്ന മറ്റ് യൂണിറ്റുകൾ സാമ്പിൾ സ്കീമിന്റെ കീഴിൽ വരുന്നതാണ്. എല്ലാ സംസ്ഥാനങ്ങൾക്കും state X district X sector X 3 digit NIC-2008 എന്നതിൽ അടിസ്ഥാനമാക്കിയാണ് ഓരോ Stratum രൂപീകരിക്കുന്നത്. യൂണിറ്റുകളെ ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ അവരോഹണ ക്രമത്തിൽ ക്രമീകരിക്കുന്നു. Circular Systematic Sampling Technique ഉപയോഗിച്ചാണ് ഈ സ്കീമിൽ സാമ്പിൾ തിരഞ്ഞെടുക്കുന്നത്. ഇരട്ട സംഖ്യകളായി (കുറഞ്ഞത് 4 യൂണിറ്റുകൾ) തിരഞ്ഞെടുത്ത് നാല് സബ് സാമ്പിളുകളിൽ വിതരണം ചെയ്യുന്നു.

3.     നാല് സബ് സാമ്പിളിൽ മുൻകൂട്ടി നിശ്ചയിച്ച 1, 3 സബ് സാമ്പിളുകൾ NSSO (FOD) യ്ക്കും 2, 4 സബ് സാമ്പിളുകൾ state / UT യ്ക്കും വിവരശേഖരണത്തിനായി നൽകുന്നു.

4.     എല്ലാ സെൻസസ് യൂണിറ്റുകളും, NSSO യ്ക്ക് നൽകിയ സബ് സാമ്പിളുകൾ കൂടി ചേരുന്നതാണ് സെൻട്രൽ സാമ്പിൾ ആയി കണക്കാക്കുന്നത്.

5.     എല്ലാ സെൻസസ് യൂണിറ്റുകളും, state / UT യ്ക്ക് നൽകിയ സബ് സാമ്പിളുകൾ കൂടി ചേരുന്നതാണ് സ്റ്റേറ്റ് സാമ്പിൾ ആയി കണക്കാക്കുന്നത്.

       സ്റ്റേറ്റ് സാമ്പിളും സെൻട്രൽ സാമ്പിളും സംയോജിപ്പിച്ചാണ് സംസ്ഥാനതല എസ്റ്റിമേറ്റുകൾ നിർണ്ണയിക്കുന്നത്.

       

 

Copyright 2017 Official website of Department of Economics & Statistics, Govt. of Kerala, Design & Developed by KELTRON